Home തിരഞ്ഞെടുത്ത വാർത്തകൾ ഇന്ത്യയില്‍ വിവാഹേതര ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഇന്ത്യയില്‍ വിവാഹേതര ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

by ടാർസ്യുസ്

ഇന്ത്യയില്‍ വിവാഹ ശേഷം ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർധിച്ചു വരുന്നതായി പുതിയ റിപ്പോർട്ടുകള്‍.ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യക്കാർ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകള്‍.ലോകത്ത് കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിവാഹേതര ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളിലും ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്.’ഗ്ലീഡൻ’ പോലുള്ള ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. മുൻപ് വിദേശ രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ ആപ്പ് ഉപയോഗം ഇന്ന് ഇന്ത്യൻ നഗരങ്ങളിലും സജീവമാകുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ളത്. ആപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ 30നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് കുടുതലും എന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരും കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുന്നവരുമനു ഈ ലിസ്റ്റില്‍ മുന്നിലുള്ളത്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ സജീവമണെന്നാണ് റിപ്പോർട്ടുകള്‍എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം അപ്പുകളില്‍ സജീവമാകുന്നു?നിരീക്ഷണങ്ങള്‍ പറയുന്നത് പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കുറവും ഏകാന്തതയും ആളുകളെ ഡേറ്റിങ് ആപ്പിലേക്ക് എത്തിക്കുന്നു. ജോലിസ്ഥലത്തെയും ജീവിതത്തിലെയും സമ്മർദ്ദങ്ങളില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർ ഇത്തരം ഡേറ്റിങ് ആപ്പിലേക്കും മറ്റ് ബന്ധങ്ങളിലേക്കും എത്തുന്നു.അവിഹിത ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന നിയമത്തിന്റെ സംരക്ഷണവും ആളുകള്‍ക്ക് ഭയമില്ലാതെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാൻ അനുവാദം നല്‍കുന്നുണ്ട്.

മറ്റ് ചിലർ തമാശക്ക് ഇത്തരം അപ്പുകളിലേക്ക് തിരിയുകയും പിന്നീട് അതില്‍ പെട്ട്പോകുകയും ചെയുന്നു.റിപ്പോർട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ വിവാഹേതര ഡേറ്റിങ് ആപ്പ് പ്ലാറ്റ്ഫോമിന്റെ ഉപയോക്താക്കളുടെ ഏറ്റവും വലിയ കേന്ദ്രം ബെംഗളൂരുവാണ്. മൊത്തം ഉപയോക്താക്കളുടെ ഏകദേശം 18 ശതമാനം ഇവിടെ നിന്ന് ഉണ്ട്. തൊട്ട് പിന്നില്‍ഹൈദരാബാദ്. ഏകദേശം 17 ശതമാനം ഉപയോക്താക്കളാണ് ഹൈദരാബാദില്‍ നിന്നുള്ളത്. ഡല്‍ഹിയില്‍ 11ശതമാനം ഉപയോക്താക്കളുണ്ട്. മുംബൈയില്‍ ഏകദേശം 9 ശതമാനവും, പൂനെയില്‍ ഏകദേശം 7 ശതമാനം ഉപയോക്താക്കളുണ്ട്.കൂടാതെ ഭുവനേശ്വർ, പട്ന, ഗുവാഹത്തി, റായ്പൂർ, ലഖ്നൗ, ചണ്ഡീഗഡ്, സൂററ്റ്, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group