Home കർണാടക മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിച്ചു; ഡ്രൈവർ ട്രക്കിനകത്ത് ജീവനൊടുക്കി

മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിച്ചു; ഡ്രൈവർ ട്രക്കിനകത്ത് ജീവനൊടുക്കി

by ടാർസ്യുസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയതിനെത്തുടർന്ന് ഡ്രൈവർ ട്രക്കിനുള്ളിൽ ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയായ ഷണ്മുഖം (26) ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവിങ്ങിനിടെ വിശ്രമത്തിനായി ഷണ്മുഖം ഔട്ടർ റിങ് റോഡിൽ വാഹനം നിർത്തിയിട്ടതായിരുന്നു. ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചതായി കണ്ട ത്തിയത്.തുടർന്ന് ട്രക്ക് പോലീസ് പിടിച്ചെടുക്കുകയും ഷണ്മുഖത്തിന് നോട്ടീസുനൽകുകയും ചെയ്തു. പോലീസ് ഞായറാഴ്ച രാവിലെയെത്തിയപ്പോഴാണ് ഇയാളെ ട്രക്കിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജെ.പി. നഗർ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group