Home കർണാടക കാമുകിയുടെ ഭര്‍ത്താവിനെ ബാറിലെത്തിച്ച്‌ കൊലപ്പെടുത്തി യുവാവ് ; മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

കാമുകിയുടെ ഭര്‍ത്താവിനെ ബാറിലെത്തിച്ച്‌ കൊലപ്പെടുത്തി യുവാവ് ; മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

by ടാർസ്യുസ്

ബെംഗളൂരു: കാമുകിയുടെ ഭർത്താവിനെ ബാറിലെത്തിച്ച്‌ കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. സുനില്‍ നായക് എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്.സൗഹൃദം നടിച്ച്‌ ബാറിലെത്തിക്കുകയായിരുന്നു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കഴുത്തറുത്തു. മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ബാറിനടുത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്‍റെ ഭാര്യയുമായി ബസുദേവ് അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.ബസുദേവ് സുനിലിനോട് സൗഹൃദം സ്ഥാപിച്ചിരുന്നു. മാർച്ച്‌ 26-നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group