Home കർണാടക ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ സംസ്ഥാനാന്തര സംഘം

ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ സംസ്ഥാനാന്തര സംഘം

by ടാർസ്യുസ്

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തെയാണ് ചൊവ്വാഴ്ച കബൺ പാർക്ക് പോലീസ് അറസ്റ്റുചെയ്ത്. അറസ്റ്റിലായവർ കർണാടകയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും കവർച്ചയ്ക്കു പിന്നിൽ ഈ സംഘമാണെന്നും പോലീസ് അറിയിച്ചു. ആസൂത്രിതമായണ് കവർച്ച നടന്നത്.കവർച്ചയ്ക്കുപിന്നിൽ കൂടുതൽ സംഘങ്ങളുണ്ട്. മറ്റുപ്രതികളെ പിടികൂടാൻ കൂടുതൽ സി.സി. ടി.വി. ദൃശ്യങ്ങൾ വിശദമായി അന്വേഷിച്ച് വരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.29-ഫോണുകളാണ് ആകെ കവർന്നത്. ഇതിൽ 18 ലക്ഷം രൂ പയോളം വിലവരുന്ന 21-ഓളം ഫോണുകൾ പോലീസ് കണ്ടെടുത്തു. മത്സരം കഴിഞ്ഞ് സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ രണ്ട്, മൂന്ന് ഗേറ്റുകളിലെ തിരക്കിനിടയിൽപ്പെട്ടവരു ടെ ഫോണുകളാണ് നഷ്ടപ്പെട്ടത്. കവർച്ചാ സംഘത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group