Home കർണാടക പ്രസാദംകഴിച്ച അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധ

പ്രസാദംകഴിച്ച അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധ

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു റൂറൽജില്ലയിലെ ദേവനഹള്ളി താലൂക്കിൽ രാമനവമിദിനത്തിൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കഴിച്ച അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധ. ബെട്ടനഹള്ളി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിനടന്ന ചടങ്ങിനിടെ അന്ന പ്രസാദം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഏകദേശം 400-പേരാണ് പ്ര സാദം കഴിച്ചത്. ഇവരിൽ 60-ഓളം പേർക്കാണ് ഞായറാഴ്ച പുലർച്ചെ മുതൽ വയറുവേദന,ഛർദി, വയറിളക്കം, തലവേദന എന്നിവ അനുഭവപ്പെട്ടത്. ഇവ രിൽ 46 പേർ ദേവനഹള്ളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തി ലും ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.എല്ലാവരും അപകടനില തരണം ചെയ്തതായി റൂറൽജില്ലാ ആരോഗ്യ ഓഫീസർ ലക്ക കൃഷ്ണ റെഡ്ഡി അറിയിച്ചു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രസാദം ശേഖരിച്ച് ഫൊറൻസിക് സയൻസ് ലബോറട്രിയിൽ പരിശോധനയ്ക്കയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group