Home കർണാടക ദല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി; മൈസൂരു സ്വദേശി പിടിയില്‍

ദല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി; മൈസൂരു സ്വദേശി പിടിയില്‍

by ടാർസ്യുസ്

ബെംഗളൂരു: ദല്‍ഹിയില്‍ സ്കൂളുകളിലും കോടതികളിലും ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.മൈസൂരുവില്‍ നിന്ന് ആണ് ദല്‍ഹി പോലീസ് പ്രതിയെ പിടികൂടിയത്. മൈസൂരു ബൃന്ദാവൻ ലേഔട്ടില്‍ താമസിച്ചിരുന്ന ശ്രീനിവാസ് എന്ന ശ്രീനിവാസ് ലൂയിസ് (47) ആണ് പിടിയിലായത്. ഞായറാഴ്ചയാണ് ദല്‍ഹി പോലീസ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി ലഭിച്ച വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൈസൂരുവില്‍ നിന്നാണ് സന്ദേശങ്ങള്‍ അയയ്‌ക്കുന്നതെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി പോലീസ് വ്യക്തമാക്കി.പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വ്യാജ സന്ദേശങ്ങള്‍ അയയ്‌ക്കാൻ ഉപയോഗിച്ച നിരവധി സിം കാർഡുകളും ഒരു ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group