Home ഗൾഫ് അമേരിക്കയുടെ 2500 കോടി രൂപ വിലയുള്ള അമേരിക്കന്‍ വിമാനം തകര്‍ത്തെന്ന് ഇറാന്‍ ; ആക്രമണം സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ; പ്രതികരിക്കാതെ യുഎസ്

അമേരിക്കയുടെ 2500 കോടി രൂപ വിലയുള്ള അമേരിക്കന്‍ വിമാനം തകര്‍ത്തെന്ന് ഇറാന്‍ ; ആക്രമണം സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ; പ്രതികരിക്കാതെ യുഎസ്

by ടാർസ്യുസ്

സൗദി അറേബ്യയ: അമേരിക്കന്‍ വ്യോമതാവളത്തില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാന്‍. ആക്രമണത്തില്‍ അമേരിക്കന്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ വെള്ളിയാഴ്ച അവകാശപ്പെട്ടു.E3 AWACS കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനമാണ് തകര്‍ത്തതെന്നും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലാണ് ആക്രമണം നടന്നതെന്നുംറിപ്പോര്‍ട്ടുകള്‍ പറയുന്നു. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു.ആക്രമണത്തിനായി ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചെന്നും പറയുന്നു. ആക്രമണത്തില്‍ കുറഞ്ഞത് 10 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സംഭവത്തെക്കുറിച്ച്‌ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group