Home കർണാടക കർണാടകത്തിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു

കർണാടകത്തിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു

by ടാർസ്യുസ്

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയും ആഭ്യന്തരവിൽപ്പനയും കുറഞ്ഞതോടെ കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു. മുമ്പ് 800-1000 രൂപയ്ക്ക് വിറ്റിരുന്ന ഒരു പെട്ടി തക്കാളിയുടെ വില ഇപ്പോൾ 100 രൂപയായി കുറഞ്ഞിരിക്കയാണ്. കർണാടക ത്തിൽനിന്ന് പ്രധാനമായും തക്കാളി കയറ്റുമതി ചെയ്യുന്ന ദുബായ് അടക്കുള്ള ഗൾഫ് നാടുകളിലേക്കുള്ള വിൽപ്പന കുറഞ്ഞതാണ് തിരിച്ചടിയായത്.പാചകവാതകപ്രതിസന്ധി ആഭ്യന്തര വിൽപ്പനയെയും ബാധിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിതരണം തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ പലതും അടച്ചിട്ടിരിക്കയാണ്. പ്രവർത്തിക്കുന്ന ഹോട്ടലുകൾ വിഭവങ്ങൾ വെട്ടിക്കുറച്ചു. അതിനാൽ, ഹോട്ടലുകളിലേക്കുള്ള വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. ഇതും തക്കാളിവില കുത്തനെ കുറയാൻ കാരണമായി.

You may also like

error: Content is protected !!
Join Our WhatsApp Group