ബെംഗളൂരു: പാചകവാതക ക്ഷാമം മൂലം അടച്ചിടേണ്ടി വന്ന ഹോട്ടലിന്റെ ഉടമ ജീവനൊടുക്കിയനിലയിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് മരിച്ച ത്. ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ ‘ഹനുമാൻ്റെ’ ഉടമയാണ് രാമു. ഹോട്ടിലിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. വാണിജ്യ പാചകവാ തക സിലിൻഡറുകളുടെ ക്ഷാമം മൂലം ഒരാഴ്ചയായി രാമുവിന്റെ ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. ഇതോടെ ഹോട്ടൽ കെ ട്ടിടത്തിന്റെ വാടകയടയ്ക്കാനും വായ്പയുടെ അടവുകൾ അടയ്ക്കാനും വഴിയില്ലാത്ത നിലയിലായി. വായ്പനൽകിയവരുടെ പീഡനം താങ്ങാനാവാത്തതിനാൽ രാമു ജീവനൊടുക്കുകയായിരുന്നെന്ന് കരുതുന്നതായി ഹുക്കേരി പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.