മാനന്തവാടി:വിനോദയാത്രയ്ക്കായി വയനാട്ടിലെത്തിയ കർ ണാടക സ്വദേശി പുഴയിൽ മുങ്ങിമരിച്ചു. മൈസൂരുവിലുള്ള ജാവേദ് പാഷ (63) ആണ് മരിച്ചത്.കുറുവാദ്വീപ് സന്ദർശനത്തിനായി എട്ടുപേരടങ്ങുന്ന കുടും ബത്തോടൊപ്പമാണ് ഇദ്ദേഹമെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പാൽവെളിച്ചം പുഴയിലായിരുന്നു അപകടം. നാട്ടുകാർക്കു പുറമേ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോയെക്കും മരി ച്ചിരുന്നു.മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.