മൈസൂരു: ചന്നപട്ടണയ്ക്ക് സമീപം സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ച നാലുപേരും മലയാളികളാണ്. മുഹമ്മദ് ഫർഹാൻ (കൊയിലാണ്ടി), സുൽഫിക്കർ (മാഹി) ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.