ബെംഗളൂരു: സംസ്ഥാനത്ത് ശൈശവ വിവാഹം ഇല്ലാതാക്കാൻ ഗ്രാമപ്പഞ്ചായത്തുകൾക്ക് കാഷ് അവാർഡ് നൽക്കുന്ന പദ്ധതിയുമായി കർണാടക സർക്കാർ. വനിതാ, ശിശുക്ഷേമവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തുടർച്ചയായി മൂന്നുവർഷം ഒരു ശൈശവവിവാഹം പോലും നടക്കാത്ത ഗ്രാമപ്പഞ്ചായത്തുകൾക്കാണ് 25,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുക. ഇതിനകം തന്നെ ഇതിന് അർഹത നേടിയ പഞ്ചായത്തുകൾക്കും പു രസ്കാരം നൽകും.