ബെംഗളൂരു: ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹു കളിലും നടക്കുന്ന പെരുന്നാൾ നമസ്ക്കാരങ്ങളിൽ ആയിരങ്ങൾ പങ്കു ചേരും.സ്നേഹത്തിന്റെയും കൂടിച്ചേരലു കളുടെയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ.പെരുന്നാൾ നമസ്ക്കാരത്തിലും ഈദ് ഗാഹിലും പങ്കെടുത്ത് ഏവരും പ്രിയപ്പെട്ടവർക്ക് സ്നേഹ സന്ദേശങ്ങൾ കൈമാറും.നഗരത്തിലെ മലയാളികളും പെരു ന്നാൾ ആഘോഷത്തിൻ്റെ നിറവിലാണ്. കുടുംബ, സുഹൃദ് ബന്ധങ്ങൾ പുതുക്കാനും സ്നേഹം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് മറുനാട്ടിലെ മലയാളികൾക്ക് എന്നും ചെറിയ പെരുന്നാൾ ആഘോഷം. വെള്ളിയാഴ്ച വെകിട്ടോടെ കെ.ആർ. മാർക്കറ്റ്, ശിവാജിനഗർ അടക്കമുള്ള എല്ലാ വിപണികളിലും വൻ തിരക്കാണ് അനു ഭവപ്പെട്ടത്.
പെരുന്നാൾ വസ്ത്രവും മധുര പലഹാരങ്ങളും പെരുന്നാൾ വിഭവങ്ങൾക്കായുള്ള സാധനങ്ങൾ വാങ്ങിക്കാനും ജനങ്ങളുടെ ഒഴുക്കായിരുന്നു നഗരത്തിൽ ഓൾ ഇന്ത്യ കെ.എം.സി.സി., മലബാർ മുസ്ലിം അസോസിയേഷൻ, എസ്.എം.എ. തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹിനും പെരുന്നാൾ നമസ്സാ രത്തിനുമുള്ള വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.നഗരത്തിലെ പ്രധാന പള്ളികളായ ഇന്ദിരാനഗർ മസ്ജിദ, ശിവാജി നഗർ ജാമിഅ മസ്ജിദ്, മില്ലേഴ്സ് റോഡ് ഇ ഖുദ്ദൂസിയ മസ്ജിദ്, ബന്നാർഘട്ട റോഡ് ഇ ഖുദ്ദൂസിയ മസ്ജിദ് എന്നീവിടങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകളിൽ ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കും.കുമ്മനഹള്ളി അസ്റ മസ്ജിദ്, ഗോരിപ്പാളയ ശാഫി മസ്ജിദ്, മാറത്തഹള്ളിടിപ്പു മസ്ജിദ് എസ്. ആർ.എം. മദ്രസ, ഡബിൾ റോഡ് ശാഫി മസ്ജിദ്, മോത്തിനഗർ മഹ്മു ദ്ദിയ്യ മസ്ജിദ് എന്നിവിടങ്ങളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെ ടുത്തിയിരിക്കുന്നത്.