Home കർണാടക ബെംഗളൂരുവില്‍ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികള്‍ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി

ബെംഗളൂരുവില്‍ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികള്‍ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി

by ടാർസ്യുസ്

ബെംഗളൂരു: മഴക്കാലം തുടങ്ങുന്നതിന് മുൻപ് നഗരത്തിലെ മഴവെള്ളത്തിന്റെ കാനകളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ നീക്കവുമായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി.ചീഫ് കമ്മീഷണർ എം മഹേശ്വര റാവു ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കി. വേനല്‍മഴയുടെ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ അടിയന്തര അറിയിപ്പ്. കർണാടക സ്‌റ്റേറ്റ് നാച്ചുറല്‍ ഡിസാസ്‌റ്റർ മോണിറ്റർ സെന്ററും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലെ മഴവെള്ളക്കാന നിർമ്മാണ പുരോഗതി വിലയിരുത്തിക്കൊണ്ടായിരുന്നു ചീഫ് കമ്മീഷണറുടെ ഈ നിർദ്ദേശങ്ങള്‍. മഴ ശക്തമായി പെയ്‌താല്‍ നഗരത്തില്‍ പലയിടത്തും ശക്തമായ വെള്ളക്കെട്ടും മറ്റും രൂപപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് നടപടി.’ദേശീയ ദുരന്ത നിവാരണ നിധിക്ക് കീഴില്‍ 175 കോടി രൂപയും ലോകബാങ്ക് സഹായത്തോടെയുള്ള കർണാടക വാട്ടർ സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് പ്രോഗ്രാമിന് കീഴില്‍ 2000 കോടി രൂപയും ഉപയോഗിച്ചാണ് പ്രവർത്തനങ്ങള്‍’ എന്നാണ് ജിബിഎ ചീഫ് കമ്മീഷണർ റാവു വ്യക്തമാക്കി.’മെയ് മാസത്തോടെ പ്രതീക്ഷിക്കുന്ന മണ്‍സൂണ്‍ മുന്നോടിയായുള്ള മഴയ്ക്ക് മുൻപ്, തടാകങ്ങളെ ബന്ധിപ്പിക്കുന്ന മഴവെള്ളക്കാനകളുടെ നിർമ്മാണം വേഗത്തിലാക്കി പൂർത്തിയാക്കണം’ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നഗരത്തിലെ തടാകങ്ങളിലേക്ക് മലിനജലം എത്തുന്നത് തടയാൻ പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങള്‍ അവലംബിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചു.ഇതിനകം ജക്കൂർ തടാകത്തില്‍ ഒരു പ്രകൃതി അധിഷ്‌ഠിത തണ്ണീർത്തടം വികസിപ്പിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം മാത്രം തടാകങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാൻ സമാന മാതൃകകള്‍ മറ്റ് തടാകങ്ങളിലും നടപ്പാക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടു. എല്ലാ പുതിയ മഴവെള്ളക്കാന പദ്ധതികളിലും പ്രകൃതി അധിഷ്ഠിത സമീപനങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് ചീഫ് കമ്മീഷണർ നിർദ്ദേശിച്ചു.മലിനജലം വലിച്ചെടുക്കാനും ശുദ്ധീകരിക്കാനും കഴിവുള്ള കൊളക്കേഷ്യയും കന്നാ ഇൻഡിക്കയും പോലുള്ള സസ്യങ്ങള്‍ ഇവിടെ നട്ടുപിടിപ്പിക്കാനും നിർദ്ദേശമുണ്ട്. ശ്രീനിവാസപുര തടാകം മുതല്‍ കാക്കിലു തടാകം വരെയുള്ള 1.1 കിലോമീറ്റർ മഴവെള്ളക്കാനയുടെ വികസന പ്രവർത്തനം റാവു പരിശോധിച്ചു. തടാകത്തിലെ തണ്ണീർത്തടം വിലയിരുത്തിയ അദ്ദേഹം, മലിനജലം ഒഴുകിയെത്തുന്നത് തടയാൻ അതിന്റെ വികസനം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.ബെല്ലഹള്ളി-കന്നൂർ മഴവെള്ളക്കാനയെക്കുറിച്ച്‌ വിവരങ്ങള്‍ തേടിയ റാവു, ബെല്ലഹള്ളി തടാകം മുതല്‍ കന്നൂർ തടാകം വരെ 660 മീറ്റർ നീളമുള്ള പുതിയൊരു മഴവെള്ളക്കാന നിർമ്മിക്കുകയാണെന്ന് അറിയിച്ചു. ഭൂമി സർവേയിലൂടെ പാത നിശ്ചയിച്ചാണ് ഈ നിർമ്മാണം. പ്രദേശത്തെ വെള്ളപ്പൊക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇത് സഹായിക്കുമെന്നുമാണ് ജിബിഎ കമ്മീഷണർ അറിയിച്ചത്.അതേസമയം, ബെംഗളൂരു നഗരത്തില്‍ പലപ്പോഴും മണ്‍സൂണ്‍ സമയത്ത് യാത്രക്കാർക്കും നഗരവാസികള്‍ക്കും കടുത്ത ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരാറുള്ളത്. അതിനെയൊക്കെ മറികടക്കാൻ മഴവെള്ള കാനകള്‍ ഒരുപരിധിവരെ സഹായിക്കും. അതുകൊണ്ട് തന്നെ മണ്‍സൂണിന് അധികനാള്‍ ഇല്ലെന്നിരിക്കെ നടപടികള്‍ ശക്തമാക്കണമെന്നാണ് ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group