Home കേരളം ചക്രവാതച്ചുഴി; കേരളത്തിൽ വെള്ളിയാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴ

ചക്രവാതച്ചുഴി; കേരളത്തിൽ വെള്ളിയാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴ

by ടാർസ്യുസ്

കേരളം: കേരളത്തിൽ വെള്ളിയാഴ്ച്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ സ്വാധീനഫലമായാണ് മഴ.തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപവും, തമിഴ്നാടിൻറെ വടക്കൻ തീരപ്രദേശത്തിന് മുകളിലുമായാണ് രണ്ട് ചക്രവാതചുഴികൾ രൂപപ്പെട്ടത്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ വടക്ക് ശ്രീലങ്കൻ തീരം വരെ ഒരു പാത്തിയും കർണാടക മുതൽ കന്യാകുമാരി വരെ മറ്റൊരു പാത്തിയുമാണുള്ളത്.ഇടിമിന്നൽ സാധ്യത കൂടുതലുള്ള സമയമായതിനാൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group