Home തിരഞ്ഞെടുത്ത വാർത്തകൾ ക്ഷേത്രോത്സവത്തിനിടെ സംഘർഷം: വിദ്യാർഥി അടിയേറ്റു മരിച്ചു

ക്ഷേത്രോത്സവത്തിനിടെ സംഘർഷം: വിദ്യാർഥി അടിയേറ്റു മരിച്ചു

by ടാർസ്യുസ്

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുന്നത്തൂർ ഐ വർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻറെ യും രജനിയുടെയും മകൻ ഹരി കൃഷ്ണൻ (18) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ് തിരുവനന്ത പുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.

വികലാംഗരും നിർധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ വിദ്യാർഥി.കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തു ടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ‌നും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരി കൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു‌.സഹോദരൻ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവ രുത്തി ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമാ യി അടിയേറ്റ ഹരികൃഷ്‌ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായ തിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റു കയായിരുന്നു.അക്രമം നടന്നു നാലു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത തിൽ വ്യാപക പ്രതിഷേധം ഉയരു ന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ‌ൻറെ മരണം ഉറപ്പായതോടെ പ്രതികൾ ഒളിവിൽ പോയതായാണ് സൂചന. ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group