Home തിരഞ്ഞെടുത്ത വാർത്തകൾ മുംബൈയില്‍ ഇത്രയും ദരിദ്രരോ? രാമേശ്വരം കഫേയില്‍ സൗജന്യ ഭക്ഷണം കഴിക്കാനായി എത്തിയത് ആയിരങ്ങള്‍, ചൂടേറിയ ചര്‍ച്ച

മുംബൈയില്‍ ഇത്രയും ദരിദ്രരോ? രാമേശ്വരം കഫേയില്‍ സൗജന്യ ഭക്ഷണം കഴിക്കാനായി എത്തിയത് ആയിരങ്ങള്‍, ചൂടേറിയ ചര്‍ച്ച

by ടാർസ്യുസ്

ബെംഗളൂരുവിലെ രാമേശ്വരം കഫേ മാത്രമല്ല, നെറ്റിസൻസ് അടക്കം ആ കാഴ്ച കണ്ട ഞെട്ടി. മുംബൈയില്‍ ഇത്രയും ദരിദ്രരോ എന്ന് പലരും ചോദിച്ചു.രാമേശ്വരം കഫേ തങ്ങളുടെ ആദ്യ മുംബൈ ഔട്ട്ലെറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സൗജന്യ ഭക്ഷണ വിതരണം നടത്തിയത്. രാമേശ്വരം കഫേ പലർക്കും നിരസിക്കാൻ കഴിയാത്ത ഓഫറാണ് നല്‍കിയത്. നാല് ദിവസത്തേക്ക് സൗജന്യ ഭക്ഷണം അവർ വാഗ്ദാനം ചെയ്തു. ഇതില്‍ ശ്രദ്ധയമായ ഒരു കാര്യം സൗജന്യ ഭക്ഷണ വിതരണം നടത്തിയപ്പോള്‍ എത്തിയത് ആയിരക്കണക്കിന് ആളുകളാണ്.

സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ സൗജന്യ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്തു കൊണ്ടാണ് തടിച്ച്‌ കൂടുതന്നത് എന്നത് സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച തന്നെ നടന്നു. മാർച്ച്‌ 2 നും 4 നും ഇടയില്‍, എല്ലാ ദിവസവും നാല് മണിക്കൂർ നേരത്തെ ആളുകള്‍ക്ക് അവരുടെ പ്രശസ്തമായ ദക്ഷിണേന്ത്യൻ വിഭവം സൗജന്യമായി ആസ്വദിക്കാൻ കഴിയുമെന്നായിരുന്നു രാമേശ്വരം കഫേയുടെ മുംബൈ ഔട്ട്ലെറ്റിന്‍റെ പ്രഖ്യാപനം. “പ്രിയ മുംബൈ നിവാസികളേ, നന്ദിയോടും ആവേശത്തോടും കൂടി, ഞങ്ങള്‍ രാമേശ്വരം കഫേ മുംബൈ പൊതുജനങ്ങള്‍ക്ക് മാത്രമായി തുറക്കുന്നു,” മൂന്ന് ദിവസം മുമ്പ് രാമേശ്വരം കഫേയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പരസ്യം വന്നു.

“2026 മാർച്ച്‌ 2 മുതല്‍ 5 വരെ വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ഞങ്ങളുടെ രുചിയും പാരമ്പര്യവും അനുഭവിക്കുന്ന ആദ്യ വ്യക്തികളില്‍ ഒരാളാകൂ.” എന്നായിരുന്നു ആ പരസ്യ വാചകം. സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യം കൊണ്ട് മാത്രം കഫേയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകള്‍.നാല് മണിക്കൂറത്തെ സൗജന്യ ഭക്ഷണത്തിനായി ആയിരങ്ങളാണ് ക്യൂ നിന്നത്. പിന്നാലെ രസകരമായ കുറിപ്പുകളായിരുന്നു വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ കുറിക്കപ്പെട്ടത്. മുംബൈയില്‍ ഇത്രയും ദരിദ്രരോ എന്നത് മുതല്‍ ഉത്തരേന്ത്യക്കാർ ആദ്യമായി രുചികരമായ ഭക്ഷണം കഴിക്കുന്നുവെന്നത് വരെ നീണ്ടു കിടന്നു ആ കുറിപ്പുകള്‍. മറ്റ് ചിലർ കഫേയുടെ വിപണി പിടിക്കാനുള്ള തന്ത്രത്തെ പ്രശംസിച്ചു.2021 -ല്‍ ബെംഗളൂരുവില്‍ ഭാര്യാഭർത്താക്കന്മാരായ രാഘവേന്ദ്ര റാവുവും ദിവ്യ രാഘവേന്ദ്ര റാവുവും ചേർന്നാണ് രാമേശ്വരം കഫേ തുടങ്ങുന്നത്.

പരമ്പരാഗത പാചകക്കുറിപ്പുകളും ആധുനികവും വേഗതയേറിയതുമായ ഒരു ഡൈനിംഗ് അനുഭവവും ചേർ‍ന്നതോടെ സംഗതി പെട്ടെന്ന് വൈറലായി. വലിയ ജനപ്രീതി നേടി. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ജന്മസ്ഥലത്തോടുള്ള ആദരസൂചകമായി ‘രാമേശ്വരം’ എന്ന പേര് കഫേയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.ശുദ്ധമായ സസ്യാഹാരം പാരമ്പര്യ തനിമയോടെ എന്നതാണ് രാമേശ്വരം കഫേയുടെ പ്രത്യേകതയായി അവകാശപ്പെടുന്നത്. 2024 -ല്‍ ബെംഗളൂരുവിലെ രാമേശ്വരം കഫേയുടെ പ്രധാന ഔട്ട് ലെറ്റിലുണ്ടായ ബോംബ് സ്ഫോടനത്തോടെ കഫേയുടെ ജനപ്രീതി കുത്തനെ ഉയർന്നു.ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലും ഇപ്പോള്‍ കഫേയ്ക്ക് ശാഖകളുണ്ട്. നെയ്യ് പൊടി ഇഡ്ഡലി, ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം വിളമ്പുന്ന ക്രിസ്പി ബെന്നെ ദോശ എന്നിവയാണ് ഇതിന്റെ ഏറ്റവും പ്രശസ്തമായ വിഭവങ്ങള്‍. ഇവിടുത്തെ സമ്പന്നമായ ഫില്‍ട്ടർ കോഫിക്കും പ്രശസ്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group