Home ആരോഗ്യം ഇന്ത്യയിലെ മുട്ട സുരക്ഷിതമല്ല? ഇറക്കുമതി നിരോധിച്ച്‌ ഗള്‍ഫ് രാജ്യം, ആശങ്കയേറുന്നു

ഇന്ത്യയിലെ മുട്ട സുരക്ഷിതമല്ല? ഇറക്കുമതി നിരോധിച്ച്‌ ഗള്‍ഫ് രാജ്യം, ആശങ്കയേറുന്നു

by ടാർസ്യുസ്

ആരോഗ്യം ശ്രദ്ധിക്കുന്നവർ ദിവസേന കഴിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീനും ശരീരത്തിന് ആവശ്യമായ മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പ്രായഭേദമന്യേ എല്ലാവരും മുട്ട കഴിക്കാറുണ്ട്.ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യാറുണ്ട്. എന്നാല്‍, അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള മുട്ട ഇറക്കുമതി സൗദി അറേബ്യ പൂർണമായും നിരോധിച്ചത്.

മാത്രമല്ല, ഓസ്‌ട്രേലിയ, അമേരിക്ക, ഇറ്റലി, ബെല്‍ജിയം, ഭൂട്ടാൻ തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്ന് ഭാഗികമായും മുട്ട ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇവിടത്തെ ചില സംസ്ഥാനങ്ങളെയും നഗരങ്ങളെയുമാണ് ഒഴിവാക്കിയിരിക്കുന്നത്.നിരോധനംഇന്ത്യ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്നിയ, ഹെർസഗോവിന, ബള്‍ഗേറിയ, ബംഗ്ലാദേശ്, തായ്‌വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പാലസ്തീൻ, വിയറ്റ്നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂണ്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, മെക്സിക്കോ, മംഗോളിയ, നേപ്പാള്‍, നൈജർ, നൈജീരിയ, ഹോങ്കോംഗ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലോവേനിയ, കോട്ട് ഡി ഐവയർ, മോണ്ടിനെഗ്രോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുജനാരോഗ്യവും ആഭ്യന്തര ഭക്ഷ്യ വിതരണ ശൃംഖലയും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡി‌എ) നിരോധനം പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലേക്ക് പകർച്ചവ്യാധികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള രാജ്യത്തിന്റെ കർശനമായ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഭാഗമാണ് ഈ നീക്കം.അന്താരാഷ്‌ട്ര രോഗ നിരീക്ഷണ റിപ്പോർട്ടുകളുടെയും അപകടസാദ്ധ്യത വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 40 രാജ്യങ്ങളെ നിരോധിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. പ്രധാനമായും പക്ഷിപ്പനിയാണ് ഇതിന് കാരണം. പക്ഷിപ്പനി മറ്റ് മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കിയേക്കാം എന്നതാണ് സൗദി അറേബ്യ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. 2004 മുതലാണ് ഇത്തരം നിരോധനങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.ഒഴിവാക്കിയ ഉല്‍പ്പന്നങ്ങള്‍ചൂട് ഉപയോഗിച്ച്‌ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇവയ്‌ക്ക് സാധുവായ വെറ്ററിനറി ഹെല്‍ത്ത് സർട്ടിഫിക്കറ്റുകളും ആവശ്യമാണ്. കയറ്റുമതി ചെയ്യുന്ന രാജ്യത്തില്‍ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കേഷനും ആവശ്യമാണ്.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പുവരുത്തുന്ന സൗദി അറേബ്യ മുമ്പും പലപ്പോഴായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൗദി വിപണിയെ വളരെയധികം ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർക്ക് ഇത് വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് വ്യവസായ വിദഗ്ദ്ധർ പറയുന്നു.ഭാഗിക നിയന്ത്രണം16 രാജ്യങ്ങളിലാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടത്തെ പ്രത്യേക പ്രവിശ്യകളെയും നഗരങ്ങളെയും ലക്ഷ്യംവച്ചുള്ളതാണ് നിയന്ത്രണം. ഇതില്‍ ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ബെല്‍ജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെൻമാർക്ക്, റൊമാനിയ, സിംബാബ്‌വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ലോകം മുഴുവൻ ആശങ്കപക്ഷിപ്പനിയെക്കുറിച്ചുള്ള ആഗോള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. 2003 മുതലാണ് പക്ഷികളില്‍, പ്രത്യേകിച്ച്‌ വളർത്തുപക്ഷികളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. പ്രത്യേകിച്ച്‌ തെക്കുകിഴക്കൻ ഏഷ്യയില്‍ ഇപ്പോള്‍ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. നിലവില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടില്ലാത്ത രാജ്യങ്ങളിലും പക്ഷിപ്പനി വരാനുള്ള സാദ്ധ്യത ഏറെയാണെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group