തെഹ്റാൻ: യു.എസ്- ഇസ്രയേൽസംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിൻറെ മകൻ മുജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തു എന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ തള്ളികളഞ്ഞ് ഇറാൻ.മുംബൈയിലെ കോൺസുലേറ്റ് ജനറൽ വഴിയാണ് ഇറാൻ സർക്കാർ റിപ്പോർട്ട് നിഷേധിച്ചധിച്ചിരിക്കുന്നത്.

‘ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് (വിദഗ്‌ധ സമിതി) നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വാർത്തകൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്നും, ഈ വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെന്നും അറിയിച്ചു’- ഇറാന്റെ കോൺസുലേറ്റ് ജനറൽ എക്സ്‌സിൽ കുറിച്ചു.ഖമനയിയുടെ മകൻ മുജ്‌തബ ഖമനയിയെ പിൻഗാമിയായി തിരഞ്ഞെക്കപ്പെട്ടുവെന്നും പരമോന്നത നേതാവായി ചുമതലയേൽക്കുമെന്നും മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാൻ ഇൻ്റർനാഷണൽ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് ഇപ്പോൾ ഇറാൻ ഔദ്യോഗിമായി തന്നെ നിഷേധിച്ചിരിക്കുകയാണ്.അതേസമയം, ആയത്തുല്ല ഖമനയിക്ക് ഇന്ന് രാത്രി തെഹ്റാനിലെ ഇമാം ഖമനയി പ്രാർഥനാ മൈതാനിയിൽ അനുസ്‌മരണച്ചടങ്ങ് നടക്കും. മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനുശേഷം സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.