ബെംഗളുരു: കർണാടകയിൽമാർച്ച് മാസത്തിൽ ഉഷ്ണ തരംഗസാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്.ഫെബ്രുവരിയിൽ തന്നെ താപനില ഉയരാൻ തുടങ്ങിയിട്ടുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നും ഐഎംഡി ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെ സംസ്ഥാനം മുഴുവൻ സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ താപനില ഗണ്യമായി ഉയരാനുള്ള സാധ്യത 65 മുതൽ 75 ശതമാനം വരെയാണെന്നും ഐഎംഡി സൂചിപ്പിച്ചു.അതെ തുടർന്നു മേയ്വരെ വടക്കൻ ഉൾനാടൻ ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബെംഗളൂരുവിലും താപനില ഉയരും. ഏപ്രിലിൽ ഇത് 34 ഡിഗ്രിവരെ താപനില എത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. വടക്കൻ കർണാടകയിലെ കലബുറഗി, ബീദർ, യാദ്ഗിർ എന്നിവിടങ്ങളിൽ 40-43 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.