Home തിരഞ്ഞെടുത്ത വാർത്തകൾ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി

by ടാർസ്യുസ്

പാലക്കാട്: പട്ടാമ്പി താലൂക്ക്ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. യുവതിയുടെ സഹോദരൻറെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു 9 മാസം ഗർഭിണിയായ നൗഷിജയെപട്ടാമ്പി താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം രാവിലെയോടെ ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി നൗഷിജയുടെ കുടുംബം രംഗത്തെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group