Home കർണാടക ഭാര്യയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട ഭർത്താവ് അറസ്സിൽ

ഭാര്യയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട ഭർത്താവ് അറസ്സിൽ

by ടാർസ്യുസ്

ബെംഗളൂരു: വായ്പയുടെ പേരിലുണ്ടായ വഴക്കിനെത്തുടർ ന്ന് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിൽ. വിജയ പുര ജില്ലയിലെ ദേവരഹിപ്പരഗിയിലാണ് സംഭവം.പ്രദേശവാസിയായ പ്രഭു രത്നാകറാണ് (46) ഭാര്യ സരോജിനിയെ (45) കൊലപ്പെടുത്തി യത്. കൊലനടന്ന് 24 ദിവസങ്ങൾക്കുശേഷമാണ് സത്യം പു -റത്തറിഞ്ഞത്. ചന്തയിൽ സാധനങ്ങൾ വാങ്ങാൻപോയ സരോജിനി തിരികെ വന്നില്ലെന്നായിരുന്നു പ്രഭു മറ്റുള്ളവരോട് പറഞ്ഞിരുന്നത്.ഭാര്യയെ കാണാനില്ലെന്നും ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രഭു പറഞ്ഞുവെങ്കിലും സരോജിനിയുടെ അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുള ളഴിഞ്ഞത്. സരോജിനിയുടെ പേരിൽ പ്രഭു വലിയ തുക വായ്പ എടുത്തിരുന്നു. പണം തിരിച്ചടയ്ക്കാതെ വന്നതോടെ കേസായി.. ഇതിന്റെ പേരിൽ ഇരുവരും. തമ്മിൽ വഴക്ക് പതിവായി. കഴിഞ്ഞ മാസം 24-നാണ് കൊലപാതകം നടന്നത്. സരോജനിയെ കൊലപ്പെടുത്തി വീട്ടുവള്ളപ്പിൽ മറവു ചെയ്തതിനുശേഷം കാണാനില്ലെന്ന് പറഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് പ്രഭു മൊഴി നൽകിയിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group