പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഉപഭോക്താക്കള്‍ക്കായി പുതിയൊരു പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി.ബിഎസ്എന്‍എല്ലിനെ സെക്കന്‍ഡറി സിം ആയി ഉപയോഗിക്കുന്നവര്‍ക്ക് അത് ആക്റ്റീവായി നിലനിര്‍ത്താന്‍ ഈ പ്ലാന്‍ സഹായകരമാകും.സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയൊരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. അധികം ഉപയോഗിക്കാത്ത നമ്പറുകള്‍ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഏറെ ഗുണം ചെയ്യും. കുറഞ്ഞ ചെലവില്‍ നിങ്ങളുടെ നമ്പർ വീണ്ടും സജീവമാക്കാൻ സഹായിക്കുന്ന ഈ പ്ലാൻ, സെക്കൻഡറി സിം ആയി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. 449 രൂപയുടെ ഈ റീചാർജില്‍ നിങ്ങള്‍ക്ക് 90 ദിവസത്തെ വാലിഡിറ്റി ലഭിക്കും. അതായത്, ദിവസം ഏകദേശം 5 രൂപ മുടക്കിയാല്‍ നിങ്ങളുടെ നമ്പർ ആക്ടീവായി നിലനിർത്താം. അത്യാവശ്യ കോളുകള്‍ക്കും മെസേജുകള്‍ക്കും മാത്രം സിം ഉപയോഗിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷനാണ്. ഈ പ്ലാനില്‍ രാജ്യത്തുടനീളം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ നാഷണല്‍ റോമിംഗും ബിഎസ്എൻഎല്‍ നല്‍കുന്നുണ്ട്. അതായത് ഇന്ത്യയില്‍ എവിടെയായിരുന്നാലും കോള്‍ ചെയ്യാൻ അധിക ചാർജ് നല്‍കേണ്ടതില്ല. കൂടാതെ, ദിവസം 100 എസ്എംഎസുകളും 449 രൂപ പ്ലാനില്‍ ഉള്‍പ്പെടുന്നു.ഡാറ്റയുടെ കാര്യമെടുത്താല്‍, ഈ പ്ലാനില്‍ ആകെ 5 ജിബി ഡാറ്റയാണ് ബിഎസ്എൻഎല്‍ നല്‍കുന്നത്. ഈ ഡാറ്റ 90 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. പ്രതിദിന ഡാറ്റാ പരിധിയില്ലാത്തതുകൊണ്ട്, നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. സമീപ മാസങ്ങളില്‍, തങ്ങളുടെ നെറ്റ്വർക്ക് മെച്ചപ്പെടുത്താൻ കമ്പനി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുകയും പലയിടത്തും സേവനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രധാന നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വർക്ക് 5ജി-റെഡി ആണെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് അപ്ഗ്രേഡ് പ്രക്രിയ വേഗത്തിലാക്കാൻ സഹായിച്ചേക്കും. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാൻ സർക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പഴയ നമ്പർ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്കും കുറഞ്ഞ ചെലവില്‍ ഒരു സെക്കൻഡറി സിം ആയി ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷന് ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും 449 രൂപയുടെ ഈ പ്ലാൻ വളരെ അനുയോജ്യമാണ്. നീണ്ട വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോളിംഗ്, ആവശ്യത്തിന് ഡാറ്റ എന്നിവ ഈ പ്ലാനിനെ മികച്ചൊരു ഓപ്ഷനാക്കി മാറ്റുന്നു.ദൈര്‍ഘ്യമേറിയ വാലിഡിറ്റിയുള്ള റീചാർജുകളുടെ കാര്യത്തില്‍ മറ്റ് ടെലികോം കമ്പനികളും ഉപഭോക്താക്കള്‍ക്ക് ആകർഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. 899 രൂപയ്ക്ക് ജിയോ 90 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാൻ നല്കുന്നു. ഈ പാക്കേജില്‍ പ്രതിദിനം 2 ജിബി ഡാറ്റ, എല്ലാ നെറ്റ്വർക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളിംഗ്, ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ, 20 ജിബി അധിക ഡാറ്റയും സൗജന്യ നാഷണല്‍ റോമിംഗും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഈ പ്ലാനില്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകള്‍ ഒന്നും ലഭ്യമല്ല. മറ്റ് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നിവയ്ക്കും ദൈര്‍ഘ്യമേറിയ മൊബൈല്‍ റീചാര്‍ച് പ്ലാനുകളുണ്ട്.