ബെംഗളൂരു: സംസ്ഥാനത്തെ കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ വ്യാഴാഴ്ച പണിമുടക്കും.38-മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ‘ബെംഗളൂരു ചലോ’ എന്ന് പേരിട്ട പ്രതിഷേധത്തിന് തൊഴിലാളികള്‍ ആഹ്വാനംചെയ്തത്.2024 ജനുവരി ഒന്നു മുതല്‍ നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആശ്യപ്പെടുന്നുണ്ട്.മുൻപ് ഒരു പണിമുടക്ക് നടന്നപ്പോള്‍, ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സർക്കാർ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.എന്നാല്‍, വ്യാഴാഴ്ച മുടങ്ങാതെ ജോലിക്ക് ഹാജരാകാൻ കർണാടക ആർ.ടി.സി. എം.ഡി. അക്രം പാഷ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് തിരിച്ചുള്ള പട്ടിക തയ്യാറാക്കാനും അവർക്കെതിരേ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.