കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ റോഡ് സുരക്ഷ നിയമം ലംഘിച്ചു സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് വേങ്ങേരി സ്വദേശിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കൂടാതെ ഇയാൾ എടപ്പാളിൽ എം.വി.ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കുകയും വേണം.കഴിഞ്ഞ ദിവസമായിരുന്നു കാൽനടയാത്രക്കാർക്ക് അപകടകരമായ രീതിയിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ യാത്രികൻ ശ്രമിച്ചത്. ആ സമയം ഇതിനെ എതിർത്ത് കൊണ്ട് കോഴിക്കോടുള്ള പ്രഭാവതിയമ്മ രംഗത്ത് വന്നു. ഇതുവഴി പോകാൻ പറ്റില്ല എന്ന് പറഞു പ്രഭാവതിയമ്മ യാത്രക്കാരനുമായി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ പിന്നാലെയാണ് സ്കൂട്ടർ യാത്രികൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.അനീതിക്കെതിരെ സംസാരിച്ചതിന് പ്രഭാവതിയമ്മക്ക് പല ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. കൂടാതെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഫൂട്ട്പാത്തിലൂടെ സ്കൂട്ടറോടിച്ച സംഭവം: യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
previous post