Home തിരഞ്ഞെടുത്ത വാർത്തകൾ ‘സാറിന്റെ കണ്ണിലേക്ക് നോക്കരുത്, പോക്കറ്റില്‍ കയ്യിടരുത്’; അല്ലു അര്‍ജുന്റെ ’42 നിബന്ധനകള്‍’

‘സാറിന്റെ കണ്ണിലേക്ക് നോക്കരുത്, പോക്കറ്റില്‍ കയ്യിടരുത്’; അല്ലു അര്‍ജുന്റെ ’42 നിബന്ധനകള്‍’

by ടാർസ്യുസ്

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ’42 നിബന്ധനകളാണ്’ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം.’സ്വീകൃതി ടോക്സ്’ എന്ന പോഡ്കാസ്റ്റില്‍ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് എല്ലാത്തിന്റെയും തുടക്കം.അല്ലു അർജുനുമായുള്ള പ്രൊഫഷണല്‍ ബന്ധത്തെപ്പറ്റി സംസാരിക്കുകയായിരുന്നു കാവേരി. അതിനിടെയാണ് താരവുമായി ഇടപെടുമ്പോള്‍ ’42 നിബന്ധനകള്‍’ പാലിക്കണം എന്ന് അവർ വെളിപ്പെടുത്തിയത്.’താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങി 42 നിബന്ധനകളാണ് അല്ലു അർജുന്റെ ടീം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാവേരി ബറുവ പറയുന്നു. ഈ ക്ലിപ്പ് വൈറലായതിനു പിന്നാലെ ‘അല്ലു അർജുന്റെ നിബന്ധനകള്‍’ എന്ന പേരില്‍ ഒരു പിആർ നോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് ഔദ്യോഗികമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഈ പിആർ നോട്ട് പ്രകാരം, അല്ലു അർജുനുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.1. കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്; ‘സർ’ ശ്രദ്ധിക്കുന്നത് വരെ കാത്തിരിക്കുക.2. ഒരു സാഹചര്യത്തിലും ശാരീരിക സമ്പർക്കമോ ഹസ്തദാനമോ പാടില്ല.3. എപ്പോഴും കുറഞ്ഞത് മൂന്നടി ശാരീരിക അകലം പാലിക്കുക.4. ‘സർ’ അല്ലെങ്കില്‍ ‘ഐക്കണ്‍ സ്റ്റാർ’ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ.5. നിശബ്ദത പാലിക്കണം; ചോദിക്കാതെ സംസാരിക്കരുത്.6. എല്ലാ കാര്യങ്ങളും മൂന്ന് തലങ്ങളിലുള്ള മാനേജ്‌മെന്റ് (മാനേജർ > ലീഡ് മാനേജർ > ചീഫ് ഓഫ് സ്റ്റാഫ്) വഴി മാത്രം കൈകാര്യം ചെയ്യുക.7. ‘സാറി’ന്റെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള കടും നിറങ്ങള്‍ ഒഴിവാക്കുക; ന്യൂട്രല്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.8. ഫോണുകള്‍ നിശബ്ദമാക്കി, ‘സാർ’ കാണാത്ത വിധം മാറ്റി വയ്ക്കണം.9. കുടുംബത്തെക്കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളോ ചോദിക്കരുത്.10. ‘സർ’ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉടൻ എഴുന്നേറ്റ് നില്‍ക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group