ബെംഗളൂരു: നഗരം അതിവേഗം വികസിക്കുകയാണ്, അതിനൊപ്പം നൂതനവും കാലോചിതവുമായ മാറ്റങ്ങളും പല കാര്യങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട്. എന്നാല്‍ അവയെല്ലാം ഒരു പരിധിക്ക് അപ്പുറം മറ്റ് നഗരങ്ങളിലും ഉള്ളവയായിരുന്നു. എന്നാല്‍ സ്ത്രീ സൗഹൃദ നഗരമെന്ന നിലയിലേക്കുള്ള ബെംഗളൂരുവിന്റെ വളർച്ചയില്‍ നിർണായകമായേക്കാവുന്ന ഒരു മാറ്റമാണ് ഇപ്പോള്‍ വരുന്നത്. ശ്രദ്ധേയമായ ഒരു പദ്ധതിയാണ് അണിയറയില്‍ ഉള്ളത്. ബെംഗളൂരുവില്‍ വനിതാ യാത്രക്കാർക്ക് മാത്രമായി ‘സഖി ഓട്ടോ’ സേവനം ഫെബ്രുവരി 14-ന് ആരംഭിക്കും. സ്ത്രീകളായ ഓട്ടോ ഡ്രൈവർമാർ മാത്രം ഓടിക്കുന്ന ഈ വാഹനങ്ങള്‍ നഗരത്തിലെ സ്ത്രീകളുടെ യാത്രാ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. റൈഡ്-ഹെയ്ലിംഗ് സേവനങ്ങളില്‍ വർധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്.AI Imageസഖി ഓട്ടോ സേവനം ദിവസവും രാവിലെ 6 മുതല്‍ അർധരാത്രി വരെ ലഭ്യമാകും. ആവശ്യക്കാർ വർധിച്ചാല്‍ 24 മണിക്കൂർ സേവനമാക്കി മാറ്റാനും സാധ്യതയുണ്ട്. ജനുവരിയില്‍ വിജയകരമായി നടത്തിയ പൈലറ്റ് റണ്ണില്‍ 17 ട്രിപ്പുകള്‍ പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിലെ സ്ത്രീകള്‍ക്ക് വിശ്വസനീയവും സുരക്ഷിതവുമായ യാത്രാമാർഗം നല്കാൻ ഈ സേവനം ഇപ്പോള്‍ സജ്ജമാണ്.കൃഷ്ണവി പരേഖാണ് ‘സഖി’ എന്ന ആശയത്തിന് പിന്നില്‍. മുംബൈയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്ബോള്‍ തനിക്കുണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്നാണ് അവർക്ക് ഈ ആശയം ലഭിച്ചത്. വനിതാ യാത്രികർക്ക് മാത്രമായി, വനിതാ ഡ്രൈവർമാർ ഓടിക്കുന്ന ഒരു സേവനം ഒരുക്കി ഈ ആശങ്കകള്‍ പരിഹരിക്കാനാണ് അവർ ശ്രമിക്കുന്നത്. സാധാരണ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായ മാതൃകയാണെങ്കിലും, ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരന്തരീക്ഷം സഖി ഒരുക്കുന്നു.നിരക്കുകളില്‍ ഏകീകരണംമറ്റ് പല റൈഡ്-ഹെയ്ലിംഗ് സേവനങ്ങളിലും കാണുന്ന ‘സർജ് പ്രൈസിംഗ്’ സഖി ഓട്ടോയില്‍ ഉണ്ടാകില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വളരെ ലളിതമായ നിരക്ക് ഘടനയാണ് ഈ സേവനത്തിനുള്ളത്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 50 ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതിനുശേഷം ഓരോ അധിക കിലോമീറ്ററിനും 20 വീതം ഈടാക്കും.ബെംഗളൂരുവിലെ യാത്രക്കാർക്ക് ride.sakhiwomen.in എന്ന വെബ് പ്ലാറ്റ്ഫോം വഴിയോ 63619 33364 എന്ന വാട്ട്സ്ആപ്പ് നമ്ബറിലൂടെയോ സഖി ഓട്ടോ ബുക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല ഈ സേവനത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷൻ അണിയറയില്‍ ഒരുങ്ങുന്നുണ്ട്, അത് ഉടൻ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു.21-നും 40-നും ഇടയില്‍ പ്രായമുള്ള, മുൻ പരിചയമുള്ള 50 വനിതാ ഡ്രൈവർമാരെ സഖി ഓട്ടോ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. തുടക്കത്തില്‍, ഡ്രൈവർമാർക്ക് ഓട്ടത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ലഭിക്കും. എന്നാല്‍ ഭാവിയില്‍ ഒരു കമ്മീഷൻ അധിഷ്ഠിത മോഡല്‍ കൊണ്ടുവന്നേക്കാമെന്നാണ് വിവരം. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി ട്രാൻസ് വനിതാ ഡ്രൈവർമാരെയും സേവനത്തിന്റെ ഭാഗമാക്കാൻ പ്ലാറ്റ്ഫോമിന്റെ ആലോചനയിലുണ്ട്.
ബെംഗളൂരുവില്‍ ഇനി സ്ത്രീകള്‍ക്ക് ധൈര്യമായി സഞ്ചരിക്കാം; ‘സഖി ഓട്ടോ’ വരുന്നു, സേവനം അര്‍ധരാത്രി വരെ!
187