ബെംഗളൂരു : സംസ്ഥാനത്ത് ബൈക്ക് ടാക്സി സർ വീസുകൾക്കുള്ള നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. ഹൈക്കോടതി ഉത്തരവിനെതിരേ അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടാനും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനും ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻസ് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖു അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ബൈക്ക് ടാക്സി സർവീസുകൾക്കുള്ള സമ്പൂർണ നിരോധനം നീക്കിയത്. ബൈക്ക് ടാക്സി സർവീസുകൾ അനുവദിക്കുന്നത് റോഡപകടങ്ങൾ വർധിക്കാനിടയാകുമെന്നും ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗം നഷ്ടപ്പെടാൻ കാരണമാകുമെന്നും ഫെഡറേഷൻ പ്രസിഡന്റ് നടരാജ് ശർമ പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ ഫെഡറേഷൻ സ്വന്തം നിലയ്ക്ക് അപ്പീൽ നൽകും.സംഭവത്തിൽ നിയമസഭാ സമ്മേളനത്തിനു ശേഷം, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും.അതിനുശേഷം, സുപ്രീം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാ നിക്കുമെന്ന് ഗതാഗതമന്ത്രി അസോസിയേഷൻ നേതാ ക്കളെ അറിയിച്ചു.