Home കർണാടക വിദ്യാർഥികൾക്ക് പാത്രം കഴുകാൻ അഴുക്കുചാൽ

വിദ്യാർഥികൾക്ക് പാത്രം കഴുകാൻ അഴുക്കുചാൽ

by ടാർസ്യുസ്

ബെംഗളൂരു : സർക്കാർ സ്കൂ‌ൾ വിദ്യാർഥികൾ പാത്രം കഴുകുന്നത് അഴുക്കുചാലിൽ. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി.ബാഗൽകോട്ട് ജാംഖണ്ഡി താലൂക്കിലെ അലബൽ ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂ‌ളിലാണ് സംഭവം. വിദ്യാർഥികൾ സ്കൂ‌ളിനരികിലുള്ള തുറന്ന അഴുക്കുചാലിൽ ഉച്ചഭക്ഷണ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തിനെത്തുടർന്നാണ് നടപടിയുമായി അധികൃതർ രംഗത്തെ ത്തിയത്.സംഭവത്തിൽ സ്വമേധയാ പരാതി രജിസ്റ്റർചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ ശശിധർ എസ്. കൊസാംബെ പറഞ്ഞു.സ്‌കൂളിൽ ആവശ്യത്തിന് കുടിവെള്ളവും കൈകഴുകൽ സൗകര്യങ്ങളും ഇല്ലെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോ പിക്കുന്നു. സ്കൂൾ പരിസരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണ കൂടത്തിന് നിർദേശം നൽകി.

സംഭവത്തിൽ വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കിൽ പ്രധാനാധ്യാപ കൻ, അധ്യാപകർ, സ്‌കൂൾ വികസനസമിതി അംഗങ്ങൾ എന്നിവർക്കെതിരേ നടപടിയെടുക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.ഇതിനുപുറമേ സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഫീൽഡ് വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നിവരോ ടും നേരിട്ട് സ്കൂൾ സന്ദർശിച്ച് നടപടിയെടുക്കാനും അറിയിച്ചിട്ടുണ്ട്.സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും നേരിട്ട് അന്വേഷണം ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അജിത് മന്നിക്കേരി പറഞ്ഞു.വിഷയത്തിൽ പ്രഥമാധ്യാപകൻ നന്ദ ബി. കുൽക്കർണിക്കും വികസനസമിതി അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ ഇവർക്കെ തീരെ അച്ചടക്ക നടപടി സ്വീക രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group