Home തിരഞ്ഞെടുത്ത വാർത്തകൾ റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മർദനം: 3 പേർ അറസ്റ്റിൽ

റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മർദനം: 3 പേർ അറസ്റ്റിൽ

by admin

ബംഗളുരു ദേവനഹള്ളി ആകാശ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിൽ റാഗിങ് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച കേസിൽ 3 സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.ബിലാൽ, മുഹമ്മദ് നൗഷാദ്, അഫ്‌സൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കോളജ് അഡ്‌മിഷൻ്റെ ചുമതലയുള്ള മിഥുൻ മാധവനാ’ണ് പരാതി നൽകിയത്.ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതു ചോദ്യംചെയ്ത തന്നെയും ജൂനിയർ വിദ്യാർഥികളെയും കയ്യേറ്റം ചെയ്തെന്നും ജുനിയർ വിദ്യാർഥിയുടെ 32 ഗ്രാം സ്വർണമാല ബിലാൽ പൊട്ടിച്ച ടുത്തെന്നും പരാതിയിലുണ്ട്.കേസിൽ 22 സീനിയർ വിദ്യാർഥികൾക്കും കോളജിനു പുറത്തുള്ള നവീൻ എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്.ബിഫാം, നഴ്സിങ്, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഫിസിയോതെറപ്പി കോഴ്‌സുകൾ പഠി ക്കുന്ന വിദ്യാർഥികൾക്കെതിരെ യാണ് കേസ്. മറ്റു പ്രതികൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group