ബെംഗളൂരു : വാഹനാപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ആവശ്യത്തിനായി പോലീസ് റിപ്പോർട്ട് കിട്ടാൻ ഇനി അലയേണ്ടിവരില്ല. മൊബൈൽ ആപ്ലിക്കേഷൻ മുഖേന ചെറിയ അപകടങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള സൗകര്യമാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾക്കുമാത്രം നാശമുണ്ടാകുന്ന ചെറിയ അപകടങ്ങൾക്കുള്ള റിപ്പോർട്ടാണ് ആപ്പിലൂടെ ലഭ്യമാക്കുന്നത്.
പിഴയടയ്ക്കുന്നതിനടക്കം സൗകര്യമുള്ള ട്രാഫിക് പോലീസിന്റെ ആസ്ട്രാം ആപ്പിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്.അപകടംനടന്നാൽ ഉടൻതന്നെ ആപ്പിലെ റിപ്പോർട്ട് ആക്സിഡന്റ് എന്ന വിൻഡോയിലൂടെ വാഹന നമ്പർ അടക്കമുള്ള വിവരങ്ങളും അപകടത്തിന്റെ ഫോട്ടോയും നൽകാം. ഉടൻതന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നുള്ള ഇ-റിപ്പോർട്ട് ലഭിക്കും. ഇത് ഇൻഷുറൻസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
കരൂര്‍ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് അജിത്, ‘വിജയ് മാത്രമല്ല കുറ്റക്കാരൻ‘
കരൂർ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് സൂപ്പർ താരം അജിത്. ദുരന്തത്തില്‍ വിജയ് മാത്രമല്ല കുറ്റക്കാരനെന്ന് അജിത് പറഞ്ഞു.സംഭവത്തില്‍ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും പങ്കുണ്ട്. സ്വാധീനം തെളിയിക്കാൻ ആള്‍ക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. സിനിമാ താരങ്ങള്‍ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. താരങ്ങള്‍ ഇത് ആഗ്രഹിക്കുന്നില്ല. താരങ്ങള്‍ക്ക് ആരാധകരുടെ സ്നേഹം വേണമെന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സംസ്കാരം അവസാനിപ്പിക്കണമെന്നും അജിത് പറഞ്ഞു.
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് -അജിത് ആരാധകരുടെ പോരിനിടെയാണ് താരത്തിന്റെ പ്രതികരണം.അതേസമയം, ടിവികെ ജനറല്‍ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്യുടെ നിർദേശം. യോഗത്തില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തില്‍ വിജയ് പറയുന്നുണ്ട്.
കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളില്‍ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതല്‍ ജില്ലാ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആള്‍ക്കൂട്ട ദുരന്തത്തില്‍ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്