Home Featured നീണ്ട കാത്തിരിപ്പിനുശേഷം കർണാടക പോലീസിന് പുതിയ തൊപ്പി

നീണ്ട കാത്തിരിപ്പിനുശേഷം കർണാടക പോലീസിന് പുതിയ തൊപ്പി

by admin

ബെംഗളൂരു : നീണ്ട കാത്തിരിപ്പിനുശേഷം കർണാടകത്തിലെ പോലീസുകാർക്ക് ബ്രിട്ടീഷുകാരുടെ കാലത്തെ തൊപ്പിയിൽനിന്നു മോചനം. കോൺസ്റ്റബിൾമാരുടെയും ഹെഡ് കോൺസ്റ്റബിൾമാരുടെയും തൊപ്പിയാണ് മാറ്റിയത്.

ബ്രിട്ടീഷുകാരുടെ കാലം മുതൽ ഉപയോഗിച്ചിരുന്ന വട്ടത്തൊപ്പിക്കുപകരം കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന കടുംനീല നിറത്തിലുള്ള പീക്ക് തൊപ്പിയാണ് നൽകിയത്. പ്രകടനങ്ങൾ നിയന്ത്രിക്കുമ്പോഴും മറ്റും പഴയ തൊപ്പി സൗകര്യപ്രദമായിരുന്നില്ല.പുതിയ തൊപ്പി പോലീസുകാരുടെ ആത്മവിശ്വസം ഉയർത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും തൊപ്പി മാറ്റുന്ന ചടങ്ങിൽ പങ്കെടുത്തു.

ഭര്‍ത്താവ് കാമുകിയുമായി ഹോട്ടല്‍ മുറിയില്‍; കയ്യോടെ പിടികൂടി ചെരുപ്പിനടിച്ച്‌ ഭാര്യ

ഹോട്ടലിൽ മുറിയില്‍ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സമാഗമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, അവിടേക്ക് ഇരച്ചെത്തിയ ഭാര്യ അയാളെ കയ്യോടെ പിടികൂടിയ ശേഷം ചെരുപ്പ് കൊണ്ട് അടിച്ച്‌ വലിയ ബഹളമുണ്ടാക്കി.ഒരു ബന്ധുവിനൊപ്പമാണ് ഭാര്യ അവിടെ എത്തിയത്. ഉത്തർപ്രദേശിലെ അമ്രോഹയില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഒരു ഒയോ (OYO) ഹോട്ടല്‍ റൂമിനുള്ളില്‍ വെച്ച്‌ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. റിപ്പോർട്ടുകള്‍ പ്രകാരം, തിങ്കളാഴ്ച ഹൈവേ 9 ന് സമീപമുള്ള ഡിദൗലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഭർത്താവ് ഹോട്ടലില്‍ വെച്ച്‌ മറ്റൊരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, ഒരു ബന്ധുവിനൊപ്പം അവിടേക്ക് ഇരച്ചെത്തിയ ഭാര്യ, റൂമിന് പുറത്ത് വലിയ ബഹളമുണ്ടാക്കി.വൈറലായ ദൃശ്യങ്ങളില്‍, റൂമിനുള്ളില്‍ പൂട്ടിയിട്ടിരുന്ന ഭർത്താവിനെ, വാതില്‍ തുറക്കുക അല്ലെങ്കില്‍ അത് തകർക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നത് കാണാം. പുറത്തുവരാൻ ആവശ്യപ്പെട്ട് അവർ തുടർച്ചയായി അലറിവിളിക്കുന്നുമുണ്ട്.കുറച്ച്‌ സമയത്തിന് ശേഷം, അയാള്‍ വാതില്‍ തുറക്കുന്നു.

കൈയ്യില്‍ ചെരിപ്പുമായി കാത്തുനിന്നിരുന്ന ഭാര്യ, അയാള്‍ പുറത്തുവന്ന ഉടൻ തന്നെ അടിക്കാൻ തുടങ്ങുന്നു. ഈ തർക്കത്തിനിടെ ബുർഖ ധരിച്ച മറ്റൊരു സ്ത്രീയെയും റൂമിനുള്ളില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഭർത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group