Home പ്രധാന വാർത്തകൾ വാടക നിരക്കില്‍ ബെംഗളൂരുവിന്റെ കുതിപ്പ്; മുംബൈയും ഡല്‍ഹിയും പിന്നില്‍

വാടക നിരക്കില്‍ ബെംഗളൂരുവിന്റെ കുതിപ്പ്; മുംബൈയും ഡല്‍ഹിയും പിന്നില്‍

by admin

ഇന്ത്യയില്‍ അതിവേഗം വളരുന്ന ഐടി നഗരമാണ് ബെംഗളൂരു. ലോകത്തെ മുന്‍നിര ഐടി കമ്ബനികള്‍ എല്ലാംതന്നെ ബെംഗളൂരുവിലും പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയിലെ മൂന്ന് പ്രധാന ഓഫീസ് വിപണികളാണ് ബെംഗളൂരുവും ഡല്‍ഹി-എന്‍സിആറും മുംബൈയും. ഇവിടങ്ങളിലെ ഓഫീസ് വാടക നിരക്കില്‍ (പ്രൈം വര്‍ക്ക് സ്‌പേസ്) ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ശരാശരി 4.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കണ്‍സള്‍ട്ടന്റായ നെറ്റ്ഫ്രാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഓഫീസ് വാടക നിരക്കിലെ വാര്‍ഷിക വളര്‍ച്ചയില്‍ മുംബൈ, ഡല്‍ഹി എന്‍സിആര്‍ എന്നീ നഗരങ്ങളേക്കാള്‍ ബെംഗളൂരുവാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രൈം വര്‍ക്ക് സ്‌പേസ് വാടക നിരക്കില്‍ 8.8% വാര്‍ഷിക വളര്‍ച്ചയാണ് ബെംഗളൂരു നേടിയത്.ഏറ്റവും ചലനാത്മകമായ വിപണിയായി റിപ്പോര്‍ട്ടില്‍ കാണിക്കുന്നത് ബെംഗളൂരുവാണ്. ഔട്ടര്‍ റിങ് റോഡ്, വൈറ്റ് ഫീല്‍ഡ് തുടങ്ങിയ ഐടി ഹബുകളിലെ ഓഫീസ് സ്‌പേസ് വാടക നിരക്കില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഇവിടെ പ്രൈം വര്‍ക്ക് സ്‌പേസിന് വലിയ ഡിമാന്‍ഡുണ്ട്്. അതേസമയം ഡല്‍ഹി എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലെ ഓഫീസ് വാടക നിരക്കില്‍ മൂന്ന് ശതമാനവും 3.9 ശതമാനവും വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.ഈ മൂന്ന് നഗരങ്ങളിലെയും ഓഫീസ് സ്‌പേസ് ലീസിങ് ഈ വര്‍ഷം 50 ദശലക്ഷം ചതുരശ്ര അടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രവചനം. പോയ വര്‍ഷം ഇത് 41 ദശലക്ഷം ചതുരശ്ര അടിയായിരുന്നു. ആഗോള ഐടി കമ്ബനികള്‍ തങ്ങളുടെ ആഗോള ശേഷി കേന്ദ്രങ്ങള്‍ (ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍) സ്ഥാപിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ബെംഗളൂരു നഗരം. കോവിഡ് കാലത്തിനു ശേഷം ഐടി സേവനങ്ങള്‍ ശക്തി പ്രാപിച്ചതും ബെംഗളൂരുവിനെ ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയില്‍ വളരാന്‍ സഹായിച്ചു.ഇന്ത്യയ്ക്ക് ഐടി രംഗത്ത് ദീര്‍ഘകാല സാധ്യതകളാണ് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ പ്രൈം വര്‍ക്ക് സ്‌പേസ് വാടക നിരക്കിലും സ്ഥിരമായ വളര്‍ച്ചയുണ്ടാകും. ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങളാണ് ഈ മേഖലയിലേക്ക് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.ബെംഗളൂരുവില്‍ ഏറ്റവും ഡിമാന്‍ഡുള്ള സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ ചതുരശ്ര അടിക്ക് പ്രതിവര്‍ഷം 1807 രൂപയും മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ചതുര അടിക്ക് പ്രതിവര്‍ഷം 3953 രൂപ രൂപയും ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ചതുരടി അടിക്ക് പ്രതിവര്‍ഷം 4200 രൂപയും ആണ് വാടക.അതേസമയം, ഏഷ്യാ പസഫിക് മേഖലയില്‍ ഓഫീസ് വാടക കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിനു പ്രധാന കാരണം ചൈനയില്‍ വാടക കുറയുന്നത് മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group