ബെംഗളൂരു: കൃസ്മസ് പുതുവർഷ അവധിക്ക് മുന്നോടിയായി കേരളത്തിലേക്കുളള ട്രെയിനുകളിലെ ടിക്കറ്റ് റിസർവ്വേഷൻ ആരംഭിച്ചു.ഡിസംബർ 19ന് പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങിയതിന് പിന്നാലെ തന്നെ വെയിറ്റിങഅ ലിസ്റ്റുകളിലേക്ക് നീണ്ടു.X20 മുതലുളള ബുക്കിങ് ഇന്ന് ആരംഭിക്കും. ചുരുക്കം സ്വകാര ബസുകളിൽ എറണാകുളം, കോട്ടയം, എന്നിവിടങ്ങളില്കുളള ടിക്കറ്റ് ബുക്കിങ് തുടങ്ങി.
കേരള, കർണാടക ആർടിസി ബസുകളിലെ ബുക്കിങ് നവംബർ അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുളളു. 30 ദിവസം മുൻപാണ് ആർടിസികളിലെ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയുളളു.തിരുവനന്ദപുരം, കൊച്ചി, കോ്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭഇക്കും
ചായക്കടക്കാരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരുകോടി രൂപയും സ്വര്‍ണവും
ചായക്കടക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടിയിലധികം രൂപയും 344 ഗ്രാെ സ്വർണവും പിടിച്ചെടുത്തു.സൈബർ തട്ടിപ്പ് കേസില്‍ അഭിഷേക് കുമാർ, ആദിത്യ കുമാർ എന്നീ സഹോദരങ്ങളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഭിഷേക് കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്. അമൈതി ഖുർദ് ഗ്രാമത്തിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് റെയ്ഡ് നടത്തിയത്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സൈബർ ക്രൈം റാക്കറ്റില്‍ ഉള്‍പ്പെടുന്നതിന് മുൻപായി അഭിഷേക് കുമാർ ചായക്കട നടത്തിയിരുന്നു. പിന്നീട് ദുബായിലേക്ക് താമസം മാറ്റിയ ഇയാള്‍ അവിടെ നിന്നും തട്ടിപ്പിന് ഏകോപനം നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സഹാദരൻ ആദിത്യ കുമാറാണ് ഇന്ത്യയിലെ ഇടപാടുകള്‍ കൈകാര്യം ചെയ്തത്.റെയ്ഡില്‍ 85 എടിഎം കാർഡുകള്‍, 75 ബാങ്ക് പാസ്ബുക്കുകള്‍, 28 ചെക്ക് ബുക്കുകള്‍, ആധാർ കാർഡുകള്‍, രണ്ട് ലാപ്ടോപ്പുകള്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ആഡംബര കാർ എന്നിവയും പിടിച്ചെടുത്തതായി സൈബർ ഡിഎസ്പി അവന്തിക ദിലീപ് കുമാർ പറഞ്ഞു.പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കുകളില്‍ ഭൂരിഭാഗവും ബംഗളൂരുവില്‍ നിന്നുള്ളതാണെന്ന് പൊലീസ് കണ്ടെത്തി.
അതിനാല്‍ അന്വേഷണം ബീഹാറിന് പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ദേശീയ തലത്തിലുള്ള ഏതെങ്കിലും സൈബർ നെറ്റ്വർക്കുകളുമായി പിടിയിലായവർക്ക് ബന്ധം ഉണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവ പരിശോധിക്കുന്നതിനായി ആദായനികുതി വകുപ്പ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നീ സംഘങ്ങളും അന്വേഷണത്തില്‍ പങ്കുചേർന്നു. അറസ്റ്റിലായ സഹോദരങ്ങളെ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് മാറ്റി പിന്നീട് പണമാക്കി മാറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചെന്ന് ഡിഎസ്പി പറഞ്ഞു. റാക്കറ്റില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.