Home പ്രധാന വാർത്തകൾ 2 വർഷമായി ശമ്പളമില്ല; 
കർണാടകത്തിൽ ജീവനക്കാരൻ ജീവനൊടുക്കി

2 വർഷമായി ശമ്പളമില്ല; 
കർണാടകത്തിൽ ജീവനക്കാരൻ ജീവനൊടുക്കി

by admin

ബംഗളൂരു: രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത്‌ വാട്ടർമാൻ ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽആത്മഹത്യ ചെയ്‌തു. ചാമരാജനഗർ ജില്ലയിൽ ഹോംഗനുരു ഗ്രാമപഞ്ചായത്തിലാണ്‌ ചിക്കൂസ നായക്‌ ജീവനൊടുക്കിയത്‌.ചിക്കൂസ 2016ലാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. നിരന്തരം ആവശ്യപ്പെട്ടിട്ടും ശന്പളം നൽകാൻ തയ്യാറാകാതെ വന്നതോടെ ആരോഗ്യപ്രശ്‌നങ്ങൾമൂലം രാജിവച്ചു. പഞ്ചായത്ത്‌ ഡെവലപ്‌മെന്റ്‌ ഓ-ഫീസർ,പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാപഞ്ചായത്ത്‌ സിഇഒ എന്നിവർക്ക്‌ പരാതി അയച്ചതായും മാനസികപീഡനമാണ്‌ നേരിട്ടതെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു. സംഭവത്തിൽ പഞ്ചായത്ത്‌ വികസന ഓഫീസറെ സസ്‌പെൻഡ്‌ ചെയ്‌തു. പൊലീസ്‌ കേസെടുത്തു

You may also like

error: Content is protected !!
Join Our WhatsApp Group