ബെംഗളൂരു: കൈരളി കല്ചറൽ അസോസിയേഷൻ (റജിസ്റ്റർഡ്), കടുഗോടിയുടെ 34-ാം വാർഷികാഘോഷവും ഓണാഘോഷവും ഒക്ടോബർ 12, 2025-ന് അസോസിയേഷൻ ഹാളിൽ വച്ച് ഭംഗിയായി നടന്നു.
മധ്യാഹ്നം 12 മണിക്ക് ആരംഭിച്ച ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈകിട്ട് 4 മണിക്ക് സാംസ്കാരിക സമ്മേളനം നടന്നു. മുഖ്യാതിഥിയായി ശ്രീ സോമസിംഗ് കെ. എൻ. പങ്കെടുത്തു. അദ്ദേഹം പ്രഗതി ഓർച്ചിഡ് സ്കൂൾ ചെയർമാനും പൊതുപ്രവർത്തകനുമാണ്. ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
അസോസിയേഷൻ പ്രസിഡന്റ് എ. രാജേന്ദ്രൻ, മുഖ്യകാര്യദർശി എം. എസ്. ജയബാലൻ, മുരളീധരൻ നായർ ആർ., ധനദൻ പി.വി., വനിതാ വിഭാഗം കൺവീനർ ശ്രീമതി വിജയകുമാരി, യുവവിഭാഗം കൺവീനർ ശ്രീ പ്രകാശ് വി.ജി. എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് കലാ, കായിക, പൂക്കള മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ, കാഷ് അവാർഡുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.