മൈസൂരു : മൈസൂരുവിൽ 10 വയസ്സുകാരി ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൈസൂരു ജില്ലാഭരണകൂടത്തിനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും നൽകിയ കത്തിൽ കമ്മിഷൻ ഏഴു ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് ജില്ലാ അധികാരികൾ നൽകിയ പിന്തുണയെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് ശേഷമാണ് കമ്മിഷൻ കേസെടുത്തതെന്ന് മൈസൂരു ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ യോഗേഷ് അറിയിച്ചു.
കുറ്റകൃത്യത്തിനുശേഷം ഇരയുടെ കുടുംബത്തെ സഹായിക്കുന്നതിന് ജില്ലാഭരണകൂടം, പോലീസ്, ശിശുക്ഷേമവകുപ്പ്, വനിതാ ശിശു വികസനവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ സ്വീകരിച്ച നടപടികളും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന പ്രാഥമിക സ്ഥിതിവിവര റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ കെ.എസ്.
കാർത്തിക് എന്ന യുവാവിനെ പോലീസ് അടുത്തദിവസം അറസ്റ്റുചെയ്തിരുന്നു.ഇതിനിടെ പെൺകുട്ടി കൊല്ലപ്പെട്ട അന്നു പുലർച്ചെതന്നെ കാർത്തിക് മറ്റൊരു സ്ത്രീയേയും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു.മൈസൂരു നഗരത്തിലെ പഴയ രഞ്ജിത്ത് തിയേറ്ററിന് സമീപമുള്ള റോഡരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇവർ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഇയാൾ മൈസൂരുവിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള കൊല്ലേഗലിലേക്ക് പോയി.അവിടെനിന്നാണ് പോലീസ് ഇയാളെ വെടിവെച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത്. വെടിയേറ്റ കാർത്തിക് ഇപ്പോൾ ചികിത്സയിൽ തുടരും. ആശുപത്രിവിട്ടാൽ ഇയാളെ കോടതിയിൽ ഹാജരാക്കും.
ആരുമറിയാതെ ആ പ്ലാസ്റ്റിക് ക്യാൻ കാന്താരയില്‍ എങ്ങനെയെത്തി ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രത്തിലെ ആ വസ്തു
ഇന്ത്യൻ ബോക്സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റർ വണ്‍. പ്രദർശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ചിത്രം 500 കോടി കളക്ഷണ്‍ നേടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ചിത്രത്തിലെ ഒരു തെറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആരും കാണാതെ പോയേക്കാമായിരുന്ന, എന്നാല്‍ ഒരു പക്ഷെ അബന്ധമാവാനും സാധ്യതയുള്ളൊരു സാധനം.
ചിത്രത്തിലെ പാട്ടില്‍ വീഡിയോയുടെ 3:06 സെക്കൻ്റില്‍ ഇടത് സൈഡിലായുള്ള കല്മണ്ഡപത്തിൻ്റെ ചുവട്ടില്‍ ഇരിക്കുന്നത് ഒരു പ്ലാസ്റ്റിക് വാട്ടർ ക്യാനാണ് ആള്. സംഭവം കണ്ടെത്തിയത് സോഷ്യല്‍ മീഡിയ വിദഗ്ദർ തന്നെയാണ്. അത്രയും വർഷം മുൻപ് എന്തായാലും പ്ലാസ്റ്റിക് ക്യാനുകള്‍ ഉണ്ടാവാൻ സാധ്യതയില്ലെന്ന് ആണ് അവരുടെ കണ്ടുപിടുത്തം. ഇപ്പോള്‍ ആ ക്യാൻ തന്നെയാണ് ചർച്ചാവിഷയം ആയിരിക്കുന്നത്.
എ.ഡി. നാലാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെ കാലത്താണ് സിനിമ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് ഉപയോഗം ആ കാലഘട്ടത്തില്‍ ഇല്ലായിരുന്നു, പണ്ടൊരിക്കല്‍ ഗെയിം ഓഫ് ത്രോണ്‍സിൻ്റെ എപ്പിസോഡുകളിലൊന്നില്‍ കുപ്രസിദ്ധമായ സ്റ്റാർബക്സ് കപ്പ് പെട്ടുപോയാല്‍ പോലെ ആവാം ഇതെന്നാണ് ഒരു കൂട്ടർ പറയുന്നത്. “കദംബരാണ് ആദ്യമായി പ്ലാസ്റ്റിക് വാട്ടർ ക്യാനുകള്‍ ഉപയോഗിച്ചതെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞതെന്നാണ് കണ്ടവരില്‍ ചിലരുടെ കമന്റുകള്‍. കാന്താരയുടെ സ്റ്റാർ ബക്സ് മൊമൻ്റ് എന്നാണ് ഒരു വിഭാഗം പറയുന്നതും.
എന്തൊക്കെ ആയാലും ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനില്‍ 500 കോടി എന്ന് നേട്ടം മറികടന്ന് ചിത്രം മുന്നേറുകയാണ്. ഒക്ടോബർ 2 നാണ് ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രം റിലീസ് ചെയ്തത്. 2022 ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്തരയുടെ തുടര്‍ച്ചയാണ് കാന്താര ചാപ്റ്റർ 1. കാന്താര എന്ന നിഗൂഢ ഭൂമിയുടെ കഥയാണ് കാന്താര പറയുന്നത്. സപ്തമി ഗൗഡ, ഗുല്‍ഷൻ ദേവയ്യ, രുക്മിണി വസന്ത്, ജയറാം, പിഡി സതീഷ് ചന്ദ്ര, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.