Home Featured ബെംഗളൂരുവിൽ സ്വന്തമായി കോടികൾ വിലവരുന്ന രണ്ട് വീടുകൾ, സ്റ്റാർട്ടപ്പിൽ നിക്ഷേപം; വാരാന്ത്യങ്ങളിൽ പഴയ ജോലിയായ ഓട്ടോ ഓടിച്ച് വൈറലായി കോടീശ്വരൻ

ബെംഗളൂരുവിൽ സ്വന്തമായി കോടികൾ വിലവരുന്ന രണ്ട് വീടുകൾ, സ്റ്റാർട്ടപ്പിൽ നിക്ഷേപം; വാരാന്ത്യങ്ങളിൽ പഴയ ജോലിയായ ഓട്ടോ ഓടിച്ച് വൈറലായി കോടീശ്വരൻ

by admin

ബെംഗളൂരു: ബെംഗളൂരു നഗരത്തിലൂടെ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ എക്‌സിൽ ട്രെൻഡിങ്. യാത്രക്കാരനോട് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ ഉണ്ടാക്കിയ അമ്പരപ്പാണ് പോസ്റ്റിൽ പങ്കുവെച്ചത്. ബെംഗളൂരു നിവാസിയായ ഓട്ടോ ഡ്രൈവർക്ക് 4-5 കോടി രൂപ വിലവരുന്ന രണ്ട് വീടുകൾ സ്വന്തമാണെന്നും, വാടകയിൽ നിന്ന് പ്രതിമാസം ഏകദേശം 2-3 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്നും, ഒരു AI സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആകാശ് ആനന്ദാനി എന്ന ആളാണ് പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റ് എക്സിൽ നിരവധിപേരാണ് പങ്കുവെച്ചത്. നിരവധി ആളുകൾ പോസ്റ്റിന് കമന്റ്റ്റ് ചെയ്യുകയും ചെയ്തു. നിങ്ങൾ വെറുതെ പറയുകയല്ലേ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ വെറുതെ പറയുന്നത് അല്ലെന്നും, ആപ്പിൾ വാച്ചും എയർപോഡുകളും ഉപയോഗിക്കുന്ന ഡ്രൈവറെ കണ്ടതിനെ തുടർന്നാണ് താൻ ഇക്കാര്യം ചോദിച്ചതെന്നും ആകാശ് ആനന്ദാനി പറയുന്നു.

വൈറ്റ്ഫീൽഡ് പോലുള്ള പ്രദേശങ്ങളിലെ പഴയ ഡ്രൈവർമാർ കുറഞ്ഞ വിലക്ക് പണ്ട് ഭൂമി സ്വന്തമാക്കിയിരുന്നു. പിന്നീട് ഇവിടെ വിലകുത്തനെ കൂടിയപ്പോൾ പലരും കോടികളുടെ ആസ്‌തിയുള്ളവരായി മാറിയെന്നും, പലരും ഇപ്പോഴും ഡ്രൈവിംഗ് തുടരുന്നുണ്ടെന്നും കമൻ്റിൽ സമാന കഥകൾ ഓർമിപ്പിച്ച് ചില ഉപയോക്താക്കൾ കമന്റ് ചെയ്തു.വലിയ കമ്പനി മുതലാളിമാർ മുതൽ സ്റ്റാർട്ടപ്പ് ഉടമകൾ വരെ ഓട്ടോയെ ആശ്രയിക്കാറുള്ള ബെംഗളൂരുവിൽ നിക്ഷേപിക്കാൻ കഴിയുന്ന ആളുകളെ കണ്ടെത്താനാണ് ഓട്ടോക്കാരൻ തന്റെ ജീവിതം പറഞ്ഞതെന്ന് ചില ഉപയോക്താക്കൾ പറയുന്നു. അതേസമയം, ആകാശ് ആനന്ദാനിയുടെ പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നും ഇതേപോസ്റ്റ് മറ്റുപലരും പങ്കുവെച്ചിട്ടുണ്ടെന്നും ഒരു ഉപയോക്താവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group