ബെംഗളൂരു സിനിമാ ടിക്ക റ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ചതിന് എതിരായ കേസിൽ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീ ക്ഷയിൽ സർക്കാർ.നിരക്ക് നിയന്ത്രണത്തിന് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെങ്കിലും അന്തിമവിധി സർക്കാരിന് അനുകൂ ലമായാൽ ഇപ്പോൾ തിയേറ്ററുകൾ ഈടാക്കുന്ന അധികനിരക്ക് ടിക്കറ്റെടുത്തവർക്ക് തിരിച്ചു ലഭിക്കും.അതിനാൽ സിനിമ കണ്ടതി നുശേഷം ടിക്കറ്റുകൾ സൂക്ഷിക്കണമെന്ന് സർക്കാർ അറിയിച്ചു.മൾട്ടിപ്ലക്സ് അസോസിയേഷൻ്റെ ഹർജിയെ തുടർന്നാണ് ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തുന്ന ചട്ട ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഇതോടെ സിനിമാ തിയേറ്ററുകൾ വീണ്ടും കൂടിയ നിരക്ക് ഈടാക്കാൻ തുടങ്ങിയിരുന്നു. കാന്താര അടക്കമു ള്ള ചിത്രങ്ങൾക്ക് 500-600 രൂപവരെ മൾട്ടിപ്ലക്സുകൾ ഈടാക്കുന്നുണ്ട്.കഴിഞ്ഞദിവസം ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സ്റ്റേ നീട്ടിയെങ്കിലും ഇപ്പോൾ ഈടാക്കുന്ന നിരക്കിന് അന്തി മവിധി ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.അന്തിമ വിധിയിൽ സർക്കാർ നടപടി ശരിവെച്ചാൽ ഇപ്പോൾ 200 രൂപയിൽ കൂടുതലായി വാങ്ങുന്ന പണം തിയേറ്ററുകൾ പ്രേക്ഷകർക്ക് തിരികെനൽകേണ്ടി വരും.അതിനാൽ അച്ചടിച്ച ടിക്കറ്റുകളും ഇ-ടിക്കറ്റുകളും കോടതി വിധി വരുന്നതുവരെ ഭദ്രമായി സൂക്ഷിക്കണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്.