Home പ്രധാന വാർത്തകൾ 5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസ് ; ആറ് പേര്‍ അറസ്റ്റില്‍

5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസ് ; ആറ് പേര്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: 5.25 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ തട്ടിയെടുക്കാൻ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേർ അറസ്റ്റില്‍.
വിജയനഗര ഹൊസ്പേട്ടില്‍ കഴിഞ്ഞ മാസം 28നാണ് സംഭവം. കൗള്‍പേട്ട് സ്വദേശി 44കാരനായ കെ.ഗംഗാധറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് എസ്.ജാഹ്നവി അറിയിച്ചു.
റിയാസ്, ഗോസംഗി രവി എന്ന രവി, പി.അജയ് എന്ന ആഡി, കൃഷ്ണപ്പ, ആർ.വൈ.യോഗരാജ് സിങ്, ഹുലിഗെമ്മ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച എച്ച്‌എല്‍സി കനാലിനടുത്ത് ഗംഗാധറിന്റെ മൃതദേഹം കണ്ടെത്തി. ഇരുചക്ര വാഹനാപകടത്തില്‍ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഭാര്യ കെ. ശാരദാമ്മ പൊലീസില്‍ പരാതി നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഭർത്താവ് വാഹനങ്ങള്‍ ഓടിക്കാറില്ലെന്ന് അവർ പൊലീസിനോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group