ബെംഗളൂരു : ഗോകർണത്തുള്ള ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി നീന കുടീനയെയും രണ്ടുപെൺമക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാരിന് കർണാടക ഹൈക്കോടതി അനുമതിനൽകി. അടിയന്തരമായി തിരിച്ചയക്കുന്നതിനുള്ള രേഖകൾ നൽകിയതിനൊപ്പം ജനനവുമായി ബന്ധപ്പെട്ട രേഖകളില്ലാതിരുന്ന അഞ്ചുവയസ്സുകാരിയായ കുട്ടിക്ക് പൗരത്വവും റഷ്യൻ സർക്കാർ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്നാണ് മൂന്നുപേരെയും തിരിച്ചയക്കാൻ അനുമതി നൽകിയത്.
ജൂലായിലാണ് ഗോകർണത്തുള്ള ഗുഹയിൽ യുവതിയെയും കുട്ടികളെയും കണ്ടെത്തിയത്. ധ്യാനത്തിനും പ്രകൃതിയോട് കൂടുതൽ അടുത്തു ജീവിക്കുന്നതിനുംവേണ്ടിയാണ് താനും മക്കളും ഇവിടെ താമസിക്കുന്നതെന്നായിരുന്നു യുവതിയുടെ വിശദീകരണം. വർഷങ്ങൾക്ക് മുൻപ് ഗോവയിൽ എത്തിയ നീന കുടീന ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ആകൃഷ്‌ടയാകുകയായിരുന്നു. ഗുഹയിൽനിന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് ഇവരെയും മക്കളെയും മാറ്റിയിരുന്നു.
കുട്ടികളുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് എത്തിയ നീന കുടീനയുടെ മുൻപങ്കാളിയായ ഇസ്രയേൽ പൗരൻ ഗോൾഡ്‌സ്റ്റിനാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ റഷ്യയിലേക്ക് അയക്കുന്നതിന് എതിരേയായിരുന്നു ഹർജി.രണ്ടാമത്തെ കുട്ടിയുടെ ജനനരേഖകൾ ലഭ്യമല്ലാത്തതിനാൽ റഷ്യയിലേക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ വിഷയം കേന്ദ്ര സർക്കാർ ഉന്നയിച്ചതോടെ റഷ്യൻ സർക്കാർ യാത്രാരേഖകൾ നൽകാനും കുട്ടിക്ക് പൗരത്വം അനുവദിക്കാനും നടപടി സ്വീകരിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗോൾഡ്സ്റ്റിന്റെ ഹർജി തള്ളിയ ഹൈക്കോടതി കേന്ദ്രസർക്കാരിൻ്റെ നടപടികൾക്ക് അനുമതിനൽകി.
ചുണ്ടുകള്‍ പശ ഉപയോഗിച്ച് ഒട്ടിച്ച് പിഞ്ചുകുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റില്‍
രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും മുത്തച്ഛനും പിടിയില്‍.ചിറ്റോർഗഡ് ജില്ലയിലെ ഭൈൻസ്രോർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നാണ് അവിവാഹിതയായ 22 കാരിയെയും അവരുടെ പിതാവിനെയും മണ്ഡല്‍ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭില്‍വാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ എൻഐസിയു വാർഡില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുഞ്ഞ് നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിക്കുന്നതായും ആശുപത്രിയിലെ പ്രിൻസിപ്പല്‍ മെഡിക്കല്‍ ഓഫീസർ ഡോ. അരുണ്‍ ഗൗർ പറഞ്ഞു. X