Home Featured ബൈക്ക് ടാക്‌സി ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ബൈക്ക് ടാക്‌സി ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

by admin

ബെംഗളൂരു : ബൈക്ക് ടാക്‌സി അനുവദിക്കുന്നത് സംബന്ധിച്ച് നയം രൂപവത്കരിക്കുന്നത് വൈകുന്നതിൽ സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതിയുടെ വിമർശനം. സർക്കാർ അനാസ്ഥതുടർന്നാൽ ബൈക്ക് ടാക്‌സി നിരോധനം നീക്കുന്നതിന് തയ്യാറാകുമെന്ന് ചീഫ് ജസ്റ്റിസ് വിഭു ബത്രുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പുനൽകി. ഒരുമാസം സമയം അനുവദിച്ചിട്ടും നയരൂപവത്കരണത്തിന് സർക്കാർ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിരോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഒല അടക്കമുള്ള കമ്പനികളാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഗിഗ് വർക്കേഴ്സ് ക്ഷേമ ബില്ലിന്റെ പരിധിയിൽ ബൈക്ക് ടാക്സികളും വരുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചുവെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കോടതി ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15-ന് വീണ്ടും പരിഗണിക്കാൻ മാറ്റി

ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന നേതാവല്ല ഞാൻ’; വിജയ്‌യുടെ രാഷ്ട്രീയ ശൈലിയെ പരിഹസിച്ച്‌ ഉദയനിധി സ്റ്റാലിൻ

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ വാരാന്ത്യങ്ങളിലെ രാഷ്ട്രീയ പര്യടനങ്ങളെ പരിഹസിച്ച്‌ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.താൻ ശനിയാഴ്ചകളില്‍ മാത്രം പൊതുരംഗത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ലെന്ന് ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചു. ആഴ്ചയില്‍ ഒരു ദിവസം മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രീതി തനിക്കില്ലെന്നും, മിക്ക ദിവസങ്ങളിലും താൻ ജനങ്ങള്‍ക്കിടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിജയ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ.യുടെ ജില്ലാ പര്യടനങ്ങള്‍ പ്രധാനമായും ശനിയാഴ്ചകളിലാണ് നടത്തുന്നത്.

ഇതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ വാക്കുകള്‍. “ഞാൻ ഒരു ‘ശനിയാഴ്ച നേതാവല്ല’. എല്ലാ ദിവസവും ജനങ്ങളെ കാണുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ഞാൻ പുറത്ത് ജനങ്ങള്‍ക്കൊപ്പമുണ്ടാകും, ശനിയാഴ്ച മാത്രമല്ല, ഞായറാഴ്ചകളിലും. എനിക്ക് ഇന്ന് ഏത് ദിവസമാണെന്ന് പോലും ഓർമ്മയില്ല,” അദ്ദേഹം പറഞ്ഞു.

തൻ്റെ രാഷ്ട്രീയ വളർച്ചയുടെ വിവിധ ഘട്ടങ്ങളില്‍ (യുവജനവിഭാഗം നേതാവ്, എം.എല്‍.എ., മന്ത്രി, ഉപമുഖ്യമന്ത്രി) ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം വർധിച്ചതിനെക്കുറിച്ചും ഉദയനിധി വിശദീകരിച്ചു. “ഉപമുഖ്യമന്ത്രി ആയതോടെ ഇപ്പോള്‍ ലഭിക്കുന്ന നിവേദനങ്ങള്‍ വെക്കാൻ വണ്ടിയില്‍ ഇടമില്ല. എങ്കിലും ഞാൻ വാഹനം നിർത്തി എന്നെ കാണാൻ വരുന്ന അമ്മമാരുള്‍പ്പെടെയുള്ളവരുമായി സംസാരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.വിജയ്‌യുടെ വാരാന്ത്യ രാഷ്ട്രീയത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച മറ്റൊരു പ്രധാന നേതാവാണ് തമിഴ്‌നാട് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. വാരാന്ത്യങ്ങളില്‍ മാത്രം രാഷ്ട്രീയത്തില്‍ സജീവമാകുന്ന വിജയ്‌യുടെ പാർട്ടിക്ക്, ഭരണകക്ഷിയായ ഡി.എം.കെ.ക്ക് ഒരു ബദലാണ് എന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group