ബംഗളൂരു: തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു യാത്രക്കാരന്‍. സുരക്ഷാ കോഡ് തെറ്റായി അമര്‍ത്തുകയായിരുന്നു ഇയാള്‍.ആദ്യമായി വിമാനത്തില്‍ കയറിയതിനാല്‍ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. കോക്പിറ്റിന്റെ വാതില്‍ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.
മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാന്‍ഡിങ്ങിനു ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയില്‍ വച്ച് ഇവരെ യുപി പൊലീസിന് കൈമാറിയതായാണ് അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-1086 വിമാനത്തിലാണ് സംഭവം.