ബെംഗളൂരു : നവരാത്രി, ശബരിമല മണ്ഡലകാലംഎന്നിവയോട് അനുബന്ധിച്ച് ഹുബ്ബള്ളി-കൊല്ലം റൂട്ടിൽ ദക്ഷിണ പശ്ചിമറെയിൽവേ പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് 3.15-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി (07313) അടുത്ത ദിവസം പകൽ 12.55-ന് കൊല്ലത്ത് എത്തും. ഈ തീവണ്ടിയ്ക്ക്!! ബെംഗളൂരുവിൽ ബെംഗളൂരു എസ്എംവിടിയിലും(രാത്രി 11) കെആർ പുരത്തും(11.24) സ്റ്റോപ്പുണ്ട്. മടക്ക തീവണ്ടി സെപ്റ്റംബർ 29 മുതൽ ഡിസംബർ 29 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.30-ന് ഹുബ്ബള്ളിയിൽ എത്തും.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍;
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍. ഹൈദരാബാദിലാണ് സംഭവം.നാരപ്പള്ളിയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ആദിലാബാദ് ജില്ലയിലെ ഉട്നൂർ സ്വദേശിയുമായ ജാദവ് സായ് തേജയാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മരണത്തിനു മിനിറ്റുകള്‍ക്കു മുൻപ് ജാദവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ കോളജിലെ സീനിയേഴ്സിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.
സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നു എന്നും ജാദവ് പറഞ്ഞിരുന്നു.’ഞാൻ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികള്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മർദിച്ചു. ഒരു ദിവസം നിർബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’- ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.
സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയില്‍ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സഹപാഠിയായ ഡേവിഡിനും ചിന്ന മുരളിക്കും ഒപ്പം ശനിയാഴ്ച രാത്രി ഒരു ജന്മദിന പാർട്ടിയില്‍ സായ് തേജ പങ്കെടുത്തിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.ഹോസ്റ്റല്‍ മുറിയില്‍ സംഘം മദ്യപിച്ചു.
പാർട്ടിക്കിടെ, മറ്റ് സുഹൃത്തുക്കളെയും കൂട്ടിയ മുരളി, തേജയുമായും ഡേവിഡുമായും വഴക്കിട്ടു. “ഞായറാഴ്ച മുരളി ചിന്നി ബാബുവിനോടും മറ്റുള്ളവരോടും ഈ വഴക്കിനെക്കുറിച്ച് പറഞ്ഞു, തുടർന്ന് അയാള്‍ തേജയെയും ഡേവിഡിനെയും വിളിച്ച് അവരെ മർദ്ദിച്ചു. തുടർന്ന് അവർ ഇരുവരെയും നാരപ്പള്ളിയിലെ ഒരു ബാറിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അവർ 10,000 രൂപയുടെ മദ്യം കഴിക്കുകയും തേജയോട് പണം നല്കാൻ ആവശ്യപ്പെടുകയുമായിരുന്നു”- മെഡിപ്പള്ളി പൊലീസിലെ സബ് ഇൻസ്പെക്ടർ കെ. ശിവ കുമാർ പറഞ്ഞു. “സിഗരറ്റ് വാങ്ങാൻ പ്രശാന്ത് എന്ന വ്യക്തി ആവശ്യപ്പെട്ടപ്പോള്‍, തേജ അയാളുടെ മുറിയില്‍ പോയി തൂങ്ങിമരിച്ചു.” ഓഫീസർ കൂട്ടിച്ചേർത്തു.