മൈസൂരു കുടകിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ വീരാജ്പേട്ട സ്വദേശിയായ ടാക്സി ഡ്രൈവർ ആനന്ദ് (37) അറസ്റ്റിൽ. തൃശ്ശൂരിൽ നിന്നെത്തിയ കുടുംബമാണ് അക്രമത്തിനിരയായത്കുടുംബത്തിനോട് ആനന്ദ് അപമര്യാദായായി പെരുമാറിയെന്നും കൈയേറ്റംചെ യെന്നുമാണ് കേസ്.
മാവോയിസ്റ്റ് നേതാവ് സുജാത കീഴടങ്ങി; സര്‍ക്കാര്‍ 25 ലക്ഷം രൂപ കൈമാറി
കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് സുജാതയ്ക്ക് (പൊതുല പത്മാവതി) തെലങ്കാന സർക്കാർ 25 ലക്ഷം രൂപ കൈമാറി.2011ല്‍ ബംഗാളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കോടേശ്വർ റാവുവിന്‍റെ (കിഷൻജി) ഭാര്യയാണ് സുജാത.തെലങ്കാന സർക്കാരിന്‍റെ പുനരധിവാസ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചാണ് ഇവർ കീഴടങ്ങിയതെന്ന് ഡിജിപി ജിതേന്ദർ പറഞ്ഞു. ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ സ്പെഷല്‍ സോണ്‍ കമ്മിറ്റിക്കു കീഴിലെ റവല്യൂഷനറി പീപ്പിള്‍സ് കമ്മിറ്റികളുടെ ചുമതല ഇവർക്കായിരുന്നു.പ്രമുഖ നേതാക്കളടക്കം 404 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു സുജാത.