Home കർണാടക ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം

ബെംഗളൂരു: ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ദേവി ബെംഗളൂരുവിലെത്തി. നവംബർ 6, 7 തീയതികളിൽ നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് മുഖ്യകാർമികത്വം വഹിക്കാനാണ് അമ്മ എത്തിയത്.മൈസൂരു ബ്രഹ്മസ്ഥാന മഹോത്സവത്തിനുശേഷം ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലെ അമൃത വിദ്യാലയത്തോടു ചേർന്നുള്ള ബ്രഹ്മസ്ഥാനത്ത് എത്തിയ അമ്മയെ മാതാ അമൃതാനന്ദമയി മഠം ബെംഗളൂരു മഠാധിപതി ബ്രഹ്മചാരി ആത്മനിരതാമൃത ചൈതന്യയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് ഭക്തർ സ്വീകരിച്ചത്.

മഠത്തിലെ മുതിർന്ന സന്യാസശിഷ്യരും നൂറുകണക്കിന് ബ്രഹ്മചാരികളും ബ്രഹ്മചാരിണികളും ആശ്രമ അന്തേവാസികളും അമ്മയോടൊപ്പമുണ്ട്.ആറിന് ധ്യാനവും സത്സംഗവും ദർശനവുംനവംബർ ആറിന് രാവിലെ 11 മണിയോടെ അമ്മ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. തുടർന്ന് വിശിഷ്ട വ്യക്തികൾ അമ്മയ്ക്ക് ഹാരാർപ്പണം നടത്തും. അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം, ഭജൻ എന്നിവയും തുടർന്ന് ദർശനവും നടക്കും.അമ്മയെ കാണാനും അനുഗ്രഹം തേടിയെത്തുന്ന ഭക്തർക്കുമായി ആശ്രമത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ബ്രഹ്മസ്ഥാനം പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group