ബെംഗളൂരു : ദസറ ഉദ്ഘാടന വിവാദത്തെത്തുടർന്ന് ബുക്കർ ജേതാവ് ബാനു മുഷ്‌താഖിന് സർക്കാർ പോലീസ് സുരക്ഷ ഏർപ്പെടുത്തും. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.ബാനു മുഷ്‌താഖ് ദസറ ഉദ്ഘാടനംചെയ്യുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ച് പ്രതിപക്ഷകക്ഷിയായ ബിജെപിയാണ് പ്രതിഷേധമുയർത്തുന്നത്. ചാമുണ്ഡിമലയിലേക്ക് പ്രതിഷേധമാർച്ച് നടത്താൻ ബിജെപി നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകൈയെടുത്താണ് ബാനു മുഷ്‌താഖിനെ ഇത്തവണ ദസറ ഉദ്ഘാടനംചെയ്യാൻ സർക്കാർ ക്ഷണിച്ചത്. ചാമുണ്ഡേശ്വരീദേവിയെ അംഗീകരിക്കാത്ത അവർ എങ്ങനെയാണ് ദസറ ഉദ്ഘാടനംചെയ്യുകയെന്നാണ് ബിജെപി ചോദിക്കുന്നത്. ചാമുണ്ഡേശ്വരിയെ അംഗീകരിക്കുന്നയാളാണെന്നും കുട്ടിക്കാലം മുതലേ ദസറ ആഘോഷത്തിൽ പങ്കെടുക്കാറുള്ളതാണെന്നും ബാനു മുഷ്‌താഖ് വ്യക്തമാക്കിയിരുന്നു.
കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് നല്‍കി പ്രതികാരം: യുവാവ് അറസ്റ്റില്‍
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു.ആലപ്പുഴ സ്വദേശി അമലിനെയാണ് (27) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.പൊലീസ് പറയുന്നത്: പരാതിക്കാരിയായ യുവതിയും പ്രതിയും 7 കൊല്ലമായി അടുപ്പത്തിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ വലയില്‍വീഴ്ത്തി.
നിരവധിതവണ വിവിധ ലോഡ്ജുകളിലും പരിചയക്കാരുടെ വീടുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചു. കാമുകിയുമായി വീഡിയോകോളില്‍ സംസാരിക്കുമ്ബോള്‍ പകർത്തുന്ന ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളില്‍ അപ‌്ലോഡ് ചെയ്തിരിക്കുന്നത്. സംസാരം തുടരുമ്ബോള്‍ അമലിന്റെ നിർദ്ദേശപ്രകാരം യുവതി വിവസ്ത്രയാകും. ഈ ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.പോണ്‍സൈറ്റുകളിലെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. മുമ്ബ് യുവതിയും അമലും തമ്മില്‍ വഴക്കുകൂടുമ്ബോള്‍ ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് യുവതിയുടെ ചിത്രങ്ങള്‍ അയക്കുന്ന പതിവുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ വിരോധത്തിന് ചെയ്തുപോയെന്നായിരുന്നു മിഥുൻ അന്ന് നല്‍കിയ വിശദീകരണം. പോണ്‍സൈറ്റുകളില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തതുമായുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ അമല്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.പോണ്‍സൈറ്റിലെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ട് സഹിതമാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.
വിവാഹവാഗ്ദാനം നല്‍കി നിരന്തരമായി മാനഭംഗപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും യുവതിയെ ഹെല്‍മെറ്റുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്. പ്രതിക്കെതിരെ ഐ.ടി ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയത് വഴി ഇയള്‍ക്ക് സാമ്ബത്തികനേട്ടമുണ്ടായോ എന്നതുള്‍പ്പെടെ പരിശോധിക്കും.