ബെംഗളൂരു : ഗണേശോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുൾപ്പെടെ 1500 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽനിന്നും ഓഗസ്റ്റ് 25, 26 തീയതികളിലാണ് സർവീസുകൾ പുറപ്പെടുക. 27, 31 തീയതികളിൽ കർണാടകത്തിൽനിന്നും കർണാടകത്തിനുപുറത്തുനിന്നും ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും.കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് നടത്തുക. പ്രീമിയം ബസുകളായിരിക്കും സർവീസിനയക്കുക.
ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നുമാണ് സർവീസ് പുറപ്പെടുക. ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തമിഴ്നാട്ടിലെ മധുരൈ, കുംഭകോണം, ചെന്നെ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നും പ്രത്യേക സർവീസുകൾ പുറപ്പെടും.
കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്നും ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, രായ്ച്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബസുകൾ പുറപ്പെടും. മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്നും മൈസൂരു, ഹുൻസൂരു, പെരിയപട്ടണ, വീരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും പ്രത്യേക ബസുകൾ ഉണ്ടാകും.
13കാരനെ പീഡിപ്പിച്ച കേസ്; വ്യവസ്ഥകള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ; 52കാരിയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ നല്കിയ ലൈംഗികാതിക്രമ പരാതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 52കാരി നല്കിയ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി.പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെന്നും അത് ലിംഗഭേദമില്ലാത്തതാണെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. ഒപ്പം കേസില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ റദ്ദാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.13 വയസുള്ള ആണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലായിരുന്നു സ്ത്രീക്കെതിരെ കേസെടുത്തത്.
2020ല്‍ ബെംഗളൂരുവില്‍ വെച്ച് തന്റെ മകനെ 52കാരി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മാതാവിന്റെ പരാതി.ആണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള ഈ സ്ത്രീ അവരുടെ വീടിന്റെ അതേ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയില്‍ തന്നെയായിരുന്നു താമസം. എന്നാല്‍ പിന്നീട് കുട്ടിയുടെ കുടുംബം വിദേശത്തേക്ക് താമസം മാറുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടി പീഡന വിവരം പുറത്തുപറയുകയായിരുന്നു. അതോടെ 2024ലാണ് കുട്ടിയുടെ മാതാവ് സ്ത്രീക്ക് എതിരെ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
എന്നാല്‍ സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്, പോക്സോ നിയമത്തിലെ നാലും ആറും വകുപ്പുകള്‍ ഒരു സ്ത്രീക്ക് എതിരെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഒരു പുരുഷന് സ്ത്രീയുടെ മേല്‍ മാത്രമേ ബലാത്സംഗം ചെയ്യാന്‍ കഴിയൂവെന്നും കോടതിയില്‍ വാദിച്ചു.അതേസമയം പ്രായപൂര്‍ത്തിയാകാത്ത ആളുകള്‍ക്കെതിരായ ലൈംഗിക പീഡനം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വാദി ഭാഗം അഭിഭാഷകനും വാദിച്ചു. പൊലീസിനും തെറാപ്പിസ്റ്റിനും മുമ്ബില്‍ ആണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.