മൈസൂരു : മൈസൂരു ദസറയ്ക്ക് ആൾക്കൂട്ടനിയന്ത്രണമേർപ്പെടുത്താൻ ദസറ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. വിജയദശമിദിനത്തിൽ ജംബൂസവാരി കാണാൻ കൊട്ടാരവളപ്പിൽ കാണികൾക്ക് ഇരിക്കാവുന്ന സീറ്റുകളുടെ എണ്ണം 48,000 ആയി കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം 59,600 സീറ്റായിരുന്നു ഒരുക്കിയിരുന്നത്. വിവിഐപി, വിഐപി എന്നിവയുൾപ്പെടെ എല്ലാതരം പാസുകളുടെയും എണ്ണം കുറയ്ക്കാനും ധാരണയുണ്ട്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ക്രിക്കറ്റ് ആരാധകർ മരിച്ചിരുന്നു. ജൂൺ നാലിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ ആഘോഷത്തിനിടെയായിരുന്നു ദുരന്തം.ഈ വർഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് മൈസൂരു ദസറ.
ആഘോഷമാക്കി സോഷ്യല്‍ മീഡിയ, ‘ദ കിംഗ് ഈസ് ബാക്ക്’
അഞ്ചു മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകുന്നു.മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണത്തില്‍ അടുത്തമാസം ഒടുവിലോ ഒക്ടോബർ ആദ്യമോ ജോയിൻ ചെയ്യും. ചികിത്സാർത്ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷം തുടങ്ങി. മോഹൻലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഹ്ളാദം പങ്കുവച്ചു.ലോകമെമ്ബാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി.
നന്ദി. നന്ദി. മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തില്‍ കുറിച്ചു.മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിനുതാഴെ ആശംസകളും പ്രാർത്ഥനയുമായി എത്തി. അതേസമയം മമ്മൂട്ടി പങ്കെടുക്കുന്ന അറുപത് ദിവസത്തെ ചിത്രീകരണം മഹേഷ് നാരായണൻ ചിത്രത്തിന് അവശേഷിക്കുന്നുണ്ട്.
കൊച്ചിയിലും ലണ്ടനിലുമാണ് ചിത്രീകരണം. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂള്‍. മമ്മൂട്ടി, മോഹൻലാല്‍, നയൻതാര എന്നിവരുടെ കോമ്ബിനേഷൻ സീൻ ഉള്‍പ്പെടെ ചിത്രീകരിക്കാനുണ്ട്.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനും പങ്കെടുക്കുന്ന ഗാനരംഗം കഴിഞ്ഞ ദിവസം ലഡാക്കില്‍ ചിത്രീകരിച്ചിരുന്നു