Home Featured ബെംഗളൂരു : കുട്ടികൾക്കുനേരെയുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ കൂടുന്നു ; റിപ്പോർട്ട്

ബെംഗളൂരു : കുട്ടികൾക്കുനേരെയുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ കൂടുന്നു ; റിപ്പോർട്ട്

by admin

ബെംഗളൂരു : കർണാടകത്തിൽ കുട്ടികൾക്കുനേരെയുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ കൂടുന്നതായി കണക്കുകൾ. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത പോക്സോ കേസുകളിൽ രണ്ടു വർഷത്തിനിടെ 26 ശതമാനം വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ൽ 3,209 കേസുകളാണ് രജിസ്റ്റർ ചെയ്‌തതെങ്കിൽ 2024-ൽ ഇത് 4,064 ആണ്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ 2,544-ലെത്തി.

നിയമനിർമാണ കൗൺസിലിൽ ആഭ്യന്തരവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ഈ കണക്കുകൾ മുന്നറിയിപ്പു നൽകുന്നു. അതേസമയം, രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് തീരെ കുറവാണ്.

വലിയ ഭാഗം കേസുകളിലും പ്രതികൾ മോചിപ്പിക്കപ്പെടുകയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 2022-ൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ 1,562 കേസുകളിലെ പ്രതികളെ വെറുതെവിട്ടപ്പോൾ 186 കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. 1,224 കേസുകൾ ഇപ്പോഴും വിചാരണയുടെ ഘട്ടത്തിലാണ്.

ഒരു മാസത്തിലധികം ജയിലില്‍ കിടന്നാല്‍ മന്ത്രിക്കസേര തെറിക്കും; ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ.അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണം.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നതെങ്കില്‍ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു.മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group